സെക്സി ആയ കഥാപാത്രമാണ്, ആ രീതിയിലേ ചിത്രീകരിക്കാന്‍ സാധിക്കു, കംഫര്‍ട്ടബിള്‍ ആയിരിക്കുമല്ലോ എന്ന് അദ്ദേഹം ചോദിച്ചു: ഐശ്വര്യ ലക്ഷ്മി
Entertainment
സെക്സി ആയ കഥാപാത്രമാണ്, ആ രീതിയിലേ ചിത്രീകരിക്കാന്‍ സാധിക്കു, കംഫര്‍ട്ടബിള്‍ ആയിരിക്കുമല്ലോ എന്ന് അദ്ദേഹം ചോദിച്ചു: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th May 2025, 6:10 pm

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്കുയരാന്‍ ഐശ്വര്യക്ക് സാധിച്ചു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരത്തിലൂടെ തമിഴിലും ഐശ്വര്യ തന്റെ സാന്നിധ്യമറിയിച്ചു. തുടര്‍ന്ന് മണിരത്നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലി എന്ന കഥാപാത്രവും ഐശ്വര്യയെ തേടിയെത്തി.

പൊന്നിയന്‍ സെല്‍വനില്‍ പൂങ്കുഴലിയായി എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ചിത്രത്തിലെ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു.

‘പൂങ്കുഴലി സെക്സി ആയ കഥാപാത്രമാണ്. ആ രീതിയിലേ ചിത്രീകരിക്കാന്‍ സാധിക്കു. ഐശ്വര്യ കംഫര്‍ട്ടബിള്‍ ആയിരിക്കുമല്ലോ’ എന്നാണ് ലുക്ക് ടെസ്റ്റിന് വേണ്ടി പോയപ്പോള്‍ സംവിധായകന്‍ മണിരത്‌നം ചോദിച്ചതെന്നും അത്തരം ഒരു കഥാപാത്രത്തെ അദ്ദേഹം അതിന്റെ എല്ലാ സൗന്ദര്യത്തോടെയും ഷൂട്ട് ചെയ്യും എന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘സ്വന്തം ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അതിനനുരിച്ച് ജീവിക്കുന്ന പെണ്‍കുട്ടിയാണ് പുങ്കുഴലി സമൂഹം എന്തു ചിന്തിക്കും എന്നത് അവളെ ബാധിക്കുന്നില്ല. അവളുടെ സൗന്ദര്യത്തില്‍ അ വള്‍ക്ക് വിശ്വാസമുണ്ട്. പുരുഷന്മാരുടെ നോട്ടത്തെ ഭയക്കുന്നില്ല. ആരെയും ആശ്രയിക്കുന്നുമില്ല.

‘പൊന്നിയിന്‍ സെല്‍വന്’ അവള്‍ രക്ഷകയാകുന്ന സന്ദര്‍ഭങ്ങളുണ്ട്. ഒറ്റ രാത്രി കൊണ്ട് തഞ്ചാവുരില്‍ നിന്ന് ലങ്കയിലേക്ക് അവള്‍ തോണി തുഴഞ്ഞു പോകുന്നുണ്ട്. ഞാന്‍ അവതരിപ്പിക്കാന്‍ പോകുന്നത് പുങ്കുഴലിയെയാണ് എന്നറിഞ്ഞതോടെ എക്‌സൈറ്റഡ് ആയിരുന്നു. ലണ്ടനില്‍ നിന്ന് തിരികെ വന്നിട്ട് ലുക്ക് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് പറഞ്ഞെങ്കിലും ക്ഷമയുണ്ടായിരുന്നില്ല. ഉടന്‍ തന്നെ ടിക്കറ്റെടുത്ത് ചെന്നൈയിലേക്ക് തിരിച്ചു.

‘പൂങ്കുഴലി സെക്സി ആയ കഥാപാത്രമാണ്. ആ രീതിയിലേ ചിത്രീകരിക്കാന്‍ സാധിക്കു. ഐശ്വര്യ കംഫര്‍ട്ടബിള്‍ ആയിരിക്കുമല്ലോ’ എന്ന് മണി സാര്‍ ചോദിച്ചു. അദ്ദേഹം അത്തരം ഒരു കഥാപാത്രത്തെ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും ഷൂട്ട് ചെയ്യും എന്ന് ഉറപ്പുണ്ടായിരുന്നു.
സെക്‌സി കഥാപാത്രത്തെ അവതരിപ്പിക്കുക വെല്ലുവിളിയാണ്. അത് വിജയിച്ചു എന്നതിന് തെളിവാണ് പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹം,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

Content Highlight: Aishwarya Lekshmi Talks About Ponniyan Selvan Movie