ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചിരുന്നു. വിക്രം, ഐശ്വര്യ റായി, ജയം രവി, തൃഷ, കാര്‍ത്തി എന്നിങ്ങനെ വന്‍താരനിര അണിനിരന്ന ചിത്രമായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. ഇപ്പോള്‍ സെറ്റിലെ അനുഭവം പങ്കുവെക്കുകയാണ് ഐശ്വര്യ ലക്ഷ്മി.
തൃഷ സിനിമയില്‍ കുന്തവൈയുടെ ഹെയര്‍ സ്റ്റൈലുമായാണ് എപ്പോഴും ഉണ്ടായിരുന്നതെന്നും അതിന് നല്ല വെയിറ്റാണെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. തൃഷ ഒരിക്കലും അതില്‍ ഒരു ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതോ പരാതി പറയുന്നതോ താന്‍ കണ്ടിട്ടില്ലെന്നും നടി പറയുന്നു. വിക്രം വളരെ ഡെഡിക്കേറ്റഡാണെന്നും കാര്‍ത്തിക്ക് സിനിമയില്‍ എല്ലാവരുടെയും ഡയലോഗ് കാണാതെ അറിയുമായിരുന്നുവെന്നും ഐശ്വര്യ പറയുന്നു.

സിനിമയിലെ ബാക്ക് ബെഞ്ചര്‍ ജയം രവിയാണെന്നും ഈ കാര്യം താന്‍ എല്ലാ അഭിമുഖങ്ങളിലും തന്നെ പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഷോട്ടിന് മുമ്പ് വരെ സ്‌കൂളില്‍ ബാക്ക് ബെഞ്ചില്‍ ഇരിക്കുന്ന കുട്ടികളെ പോലയായിരുന്നു ജയം രവിയെന്നും എന്നാല്‍ അഭിനയിക്കാന്‍ തുടങ്ങി കഴിഞ്ഞാല്‍ ആളാകെ മാറുമെന്നും ഐശ്വര്യ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘തൃഷ മാം കുന്തവൈയുടെ ആ ഹെയര്‍ സ്റ്റൈലൊക്കെ വെച്ചാണ് സെറ്റില്‍ എപ്പോഴും ഇരിക്കുക. ഭയങ്കര വെയിറ്റാണ് ആ സംഭവങ്ങള്‍ക്കെല്ലാം. എന്നിട്ട് പുള്ളിക്കാരി സെറ്റില്‍ കോക്ക് ഒക്കെ സിപ്പ് ചെയ്ത് ഇങ്ങനെ ഇരിക്കും. ഷൂട്ടിന്റെ സമയം ആകുമ്പോള്‍ പോയി ചെയ്യും. നല്ല വെയിറ്റാണ് ആ സാധനത്തിന്. തൃഷ മാം ഒരു പ്രശ്‌നവും പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല. ഒരു പരാതിയും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല.
അതുപോലെ വിക്രം സാര്‍ ഭയങ്കര ഡെഡിക്കേറ്റഡാണ്. കാര്‍ത്തി സാറിന് എല്ലാവരുടെയും ഡയലോഗ്‌സും അറിയാം. ആ സിനിമ മൊത്തം കാണാപാഠം ആണ്. സിനിമയിലെ ബാക്ക് ബെഞ്ചര്‍ ജയം രവി സാറാണ്. ബാക്ക് ബെഞ്ചില്‍ ഇരിക്കുന്ന കുട്ടികളെ പോലെ ഫുള്‍ അലമ്പായിരിക്കും ഷോട്ടിന് മുമ്പ്. സാറിനെ കാണുമ്പോള്‍ മാത്രം ‘ആ സാര്‍, ഓക്കെ സാര്‍’ എന്നൊക്കെ പറഞ്ഞ് സംസാരിക്കും. തിരിച്ചുവന്നിട്ട് ‘കാര്‍ത്തി എന്താ പറഞ്ഞിട്ട് പോയത്’ എന്നുള്ള രീതിയിലാണ് സംസാരിക്കുക. ഭയങ്കര രസമായിരിക്കും. പക്ഷേ അഭിനയിക്കുമ്പോള്‍ നമ്മള്‍ ഇതൊന്നും കാണില്ല,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.
Content Highlight: Aishwarya Lekshmi shares her experiences on the sets of Ponniyin Selvan