ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിലും പ്രധാന വേഷത്തില്‍ താരം എത്തിയിരുന്നു.
ഓഡീഷനുകളിലൂടെ സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് ഐശ്വര്യ ലക്ഷ്മി. ആദ്യ കാലത്തെല്ലാം ഓഡീഷനുപോയി റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഐശ്വര്യ പറയുന്നു. ആദ്യമൊക്കെ തനിക്ക് വിഷമമുണ്ടായിരുന്നുവെന്നും എന്നാല്‍ തന്നെ ആവശ്യമില്ലാത്ത സിനിമകളാണ് തന്നെ നിരസിച്ചതെന്ന് മനസിലായെന്നും ഐശ്വര്യ പറഞ്ഞു.
ധനുഷിനൊപ്പം അഭിനയിച്ച ജഗമേ തന്തിരമെല്ലാം ഓഡീഷനിലൂടെയാണ് എന്നിലേക്ക് വന്നുചേര്‍ന്നത്
ഇപ്പോള്‍ ഒരു റോളില്‍ നിന്ന് നിരസിക്കപ്പെട്ടാല്‍ താന്‍ അതിന് യോജിക്കുന്നതല്ല എന്ന് അറിയാമെന്നും എന്നാലും ഓഡീഷനുകള്‍ക്ക് പോകാറുണ്ടെന്നും നടി വ്യക്തമാക്കി. മറ്റ് ഭാഷകളിലെ സിനിമകള്‍ക്ക് ഓഡീഷനില്ലാതെ പറ്റില്ലെന്നും. ധനുഷിനൊപ്പം അഭിനയിച്ച ജഗമേ തന്തിരം എന്ന ചിത്രം ഓഡീഷനിലൂടെയാണ് ലഭിച്ചതെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
‘ചില സിനിമകളുടെയൊക്കെ ഓഡീഷന് പോയി റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യമൊക്കെ അതിലെനിക്ക് വിഷമം തോന്നുമായിരുന്നു. പിന്നെ എനിക്ക് മനസിലായി, എന്നെ നിരസിച്ച സിനിമകള്‍ എന്നെ ആവശ്യമില്ലാത്തതായിരുന്നുവെന്ന്.
ഇപ്പോള്‍ ഒരു റോളില്‍നിന്ന് നിരസിക്കപ്പെടുമ്പോള്‍ എനിക്ക് അറിയാം, ഞാന്‍ ഇതിന് യോജിക്കുന്നയാളല്ലെന്ന്. എന്നാലും ഇപ്പോഴും ഓഡീഷന് പോവാറുണ്ട്. മറ്റ് ഭാഷകളിലെ സിനിമകള്‍ക്ക് ഓഡീഷനില്ലാതെ പറ്റില്ല. ധനുഷിനൊപ്പം അഭിനയിച്ച ജഗമേ തന്തിരമെല്ലാം ഓഡീഷനിലൂടെയാണ് എന്നിലേക്ക് വന്നുചേര്‍ന്നത്,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.