ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്‌പോര്‍ട്‌സ് താരങ്ങളെയും സിനിമാ താരങ്ങളെയും മറ്റൊരു സന്ദര്‍ഭത്തില്‍ കാണിക്കുന്ന വീഡിയോ ക്രിയേഷന്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിക്കൊണ്ടിരിക്കുകയാണ്.
സ്‌പോര്‍ട്‌സ് താരങ്ങള്‍ മലയാള സിനിമയില്‍ അഭിനയിച്ചാല്‍ എങ്ങനെയുണ്ടാകും, ഇവര്‍ ഒന്നിച്ച് യാത്ര പോയാല്‍ എങ്ങനെയുണ്ടാകും തുടങ്ങിയ വീഡിയോകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
View this post on Instagram
ഇക്കൂട്ടത്തിലെ പുതിയ എന്‍ട്രിയാണ് ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ നോമ്പുതുറ വീഡിയോ. മെസിയും റൊണാള്‍ഡോയും നെയ്മറും ഒന്നിച്ച് പുണ്യ റമദാന്‍ മാസത്തില്‍ നോമ്പുതുറന്നാല്‍ എങ്ങനെയുണ്ടാകുമെന്ന് ഡോക്ടര്‍ എ.ഐ. എന്ന അക്കൗണ്ട് നമുക്ക് കാണിച്ചുതരികയാണ്.
മെസിയും റൊണാള്‍ഡോയും ലാമിന്‍ യമാലിനൊപ്പമെത്തുമ്പോള്‍ നോമ്പുതുറക്കാനുള്ള സമൂസയും മറ്റ് പലഹാരങ്ങളും വാങ്ങുന്നത് സാക്ഷാല്‍ നെയ്മറാണ്. തണ്ണിമത്തനുമായി എംബാപ്പെയും കൃത്യസമയത്തെത്തുന്നുണ്ട്.

എല്ലാവരും ചേര്‍ന്ന് ഫ്രൂട്‌സ് കട്ട് ചെയ്യുന്നതും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതും ശേഷം നിസ്‌കരിക്കുന്നതുമെല്ലാം വളരെ രസകരമായി തന്നെ വീഡിയോയില്‍ അവതരിപ്പിക്കുന്നുണ്ട്.
View this post on Instagram
നോമ്പുതുറയ്ക്ക് ശേഷം നടക്കാനിങ്ങുന്ന ഇവര്‍ ഐ. ഷോ സ്പീഡിന്റെ കുലുക്കി സര്‍ബത്ത് കടയിലും കയറുന്നുണ്ട്. വേടന്‍, കരിമൂര്‍ഖന്‍, കുഞ്ഞാപ്പുസോഡ എന്നിങ്ങനെ നിരവധി വൈറൈറ്റി ഡ്രിങ്കുകള്‍ സ്പീഡിന്റെ കടയിലുണ്ട്. ഇവര്‍ ഇവിടുന്ന് സര്‍ബത്ത് കുടിക്കുന്ന കാഴ്ചയും ഏറെ രസകരമാണ്.

വീഡിയോ നിരവധി കമന്റുകളും ആരാധകര്‍ പങ്കുവെക്കുന്നത്. ‘എന്താ മെസിയുടെ ഒരു ഇല്‍മ്’ ‘റൊണാള്‍ഡോയുടേത് കള്ള നോമ്പ് ആണോ എന്ന് സംശയമുണ്ട്’, ‘ നിസ്‌കരിക്കുമ്പോള്‍ ഇമാം നിന്ന ഈമാനിന്‍ നിറകുടം ലയണല്‍ മെസി’ തുടങ്ങി കമന്റുകള്‍ നീളുകയാണ്.
നേരത്തെ നാസര്‍ പുതുക്കാട്ടില്‍ എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവെച്ച മലയാള താരങ്ങളുടെ നോമ്പുതുറയും സോഷ്യല്‍ മീഡിയയില്‍ തംരഗമായിരുന്നു.
Content Highlight: AI Video of Messi and Ronaldo’s goes viral
