മലയാള സിനിമയില്‍ നിന്നും അഭിമാനപുരസരം മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് മുന്നിലേക്ക് കാഴ്ച്ചവെച്ച ചിത്രമായിരുന്നു ജിത്തു മാധവന്‍ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ ആവേശം. രോമാഞ്ചം എന്ന തന്റെ ആദ്യ സംവിധാന സംരഭത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ജിത്തു മാധവന്‍ തന്റെ പൊട്ടന്‍ഷ്യല്‍ തെളിയിച്ചുകൊണ്ടായിരുന്നു ഫഹദ് ഫാസില്‍ നായകനായ ആവേശവുമായി തിയേറ്ററുകളിലെത്തിയത്. വമ്പന്‍ താരനിര അണിനിരന്ന വര്‍ഷങ്ങള്‍ക്ക് ശേഷത്തിനൊപ്പം ക്ലാഷ് വെച്ചിട്ടും ബോക്സ് ഓഫീസ് വിന്നറായി കൊണ്ടായിരുന്നു ആവേശം കരുത്ത് തെളിയിച്ചത്.
ഫഹദ് ഫാസില്‍ എന്ന അഭിനേതാവിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് തന്നെയായിരുന്നു ചിത്രത്തെ വലിയ വിജയത്തിലേക്ക് നയിച്ചത്. 30 കോടി ബജറ്റില്‍ ഒരുക്കി തിയേറ്ററുകളില്‍ നിന്നും 156 കോടിയിലധികം നേടിക്കൊണ്ടായിരുന്നു ആവേശം തിയേറ്റര്‍ വിട്ടത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം മലയാളത്തിലെ അതികായന്‍ മോഹന്‍ലാലായിരുന്നു നായകനായിരുന്നതെങ്കില്‍ എങ്ങനെയായിരിക്കും എന്ന എ.ഐ ഫോട്ടോസാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ചിത്രത്തില്‍ രംഗണ്ണന്റെ കോസ്റ്റിയൂമായ വെള്ളയും വെള്ളയുമിട്ട് കറുത്ത കൂളിങ് ഗ്ലാസും വെച്ച് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കില്‍ ചിത്രം വേറെ ലെവലായേനെ എന്നാണ് ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടതോടെ പലരും അഭിപ്രായപ്പെടുന്നത്. ഫഹദ് ഫാസില്‍ കഥാപാത്രം അവതരിപ്പിച്ചത് മികച്ച രീതിയിലായിരുന്നുവെങ്കിലും മോഹന്‍ലാല്‍ ചെയ്യുമ്പോള്‍ കഥാപാത്രത്തിന് കിട്ടിയേക്കാവുന്ന സ്വാഗ് വേറെ തന്നെ ആയേനെ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
മാസും ആക്ഷനും ഒരേ സമയം ഒത്തുച്ചേര്‍ന്ന് കൊണ്ടുപോകേണ്ട കഥാപാത്രത്തെ താരത്തിന് പുഷ്പം പോലെ അവതരിപ്പിക്കാന്‍ കഴിഞ്ഞേനെ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ലാലേട്ടന്‍ ആയിരുന്നു കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കില്‍ ആവേശത്തിന് ക്ലാഷ് വെക്കാന്‍ മലയാളത്തില്‍ മറ്റൊരു ചിത്രവും ധൈര്യപ്പെടില്ലായിരുന്നു എന്നും പലരും അഭിപ്രായപ്പെടുന്നു. മാത്രമല്ല ക്ലൈമാക്‌സ് സീനിലുള്ള ഫൈറ്റിന് തിയേറ്ററില്‍ ഹൈ ലെവല്‍ ഇംപാക്ട് കിട്ടിയേനെ എന്നും കമന്റുകളുണ്ട്.
എന്നാല്‍ കന്നടയും മലയാളവും ഇടകലര്‍ത്തി സംസാരിക്കുന്ന രംഗണ്ണനെ ഫഹദ് തന്നെയാണ് അതിന്റെ പൂര്‍ണതയില്‍ എത്തിച്ചതെന്നും മലയാളത്തില്‍ അന്നേ വരെ കണ്ടിട്ടില്ലാത്ത ക്യാരക്ടറെ താരം അതിമനോഹരമായി അവതരിപ്പിച്ചെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.
Content Highlight: Ai photos of Mohanlal as Rangan in Aavesham goes viral
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.