എഡിറ്റര്‍
എഡിറ്റര്‍
അധികാരം വിട്ടൊഴിയാന്‍ യുവാക്കള്‍തന്നെ ബി.ജെ.പിയോട് ആവശ്യപ്പെടും; ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും; അഹമ്മദ് പട്ടേല്‍
എഡിറ്റര്‍
Thursday 10th August 2017 6:42pm

 

ന്യൂദല്‍ഹി: അടുത്ത തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയതിന് പിന്നാലെയാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചത്. രാജ്യത്തെ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജന്ദര്‍മന്തറില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് അദ്ദേഹം പ്രസ്താവന അധികാരം വിട്ടൊഴിയാന്‍ രാജ്യത്തെ യുവാക്കള്‍തന്നെ ബി.ജെ.പിയോട് ആവശ്യപ്പെടും.അദ്ദേഹം പറഞ്ഞു.


Also Read ‘പതിനഞ്ച് മാസത്തിനിടെ കേരളത്തില്‍ ആര്‍.എസ്.എസ് കൊലപ്പെടുത്തിയത് 13 സി.പി.ഐ.എം പ്രവര്‍ത്തകരെ’; മനുഷ്യാവകാശ കമ്മീഷന് നിവേദനവുമായി സി.പി.ഐ.എം


രണ്ട് കോടി തൊഴിലവസരങ്ങള്‍ ഓരോ വര്‍ഷവും സൃഷ്ടിക്കുമെന്നാണ് ബി.ജെ.പി വാഗ്ദാനം നല്‍കിയിരുന്നത്. കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നും പറഞ്ഞിരുന്നു. വിലക്കയറ്റവും അഴിമതിയും കുറച്ചുകൊണ്ടുവരുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, എല്ലാ മേഖലയിലും ബി.ജെ.പി പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയെങ്കിലും പോലീസ് തടഞ്ഞു.

Advertisement