'റംബൂട്ടാന്റെ പേര് വെച്ച് കുറച്ച് പേര്‍ ആഘോഷിച്ചിരുന്നു, പക്ഷേ ആളങ്ങ് ഫേമസ് ആയി'; ട്രോളിയവര്‍ക്ക് മറുപടിയുമായി അഹാനയുടെ പുതിയ റംബൂട്ടാന്‍ വീഡിയോ
Entertainment news
'റംബൂട്ടാന്റെ പേര് വെച്ച് കുറച്ച് പേര്‍ ആഘോഷിച്ചിരുന്നു, പക്ഷേ ആളങ്ങ് ഫേമസ് ആയി'; ട്രോളിയവര്‍ക്ക് മറുപടിയുമായി അഹാനയുടെ പുതിയ റംബൂട്ടാന്‍ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th July 2021, 11:50 am

സോഷ്യല്‍മീഡിയയില്‍ വളരെ ആക്റ്റീവായി ഇടപെടുന്ന നടിയാണ് അഹാന കൃഷ്ണകുമാര്‍. തന്റെ യൂട്യൂബ് ചാനലിലൂടെ വ്യത്യസ്തമായ കണ്ടന്റുകളുമായി അഹാന എത്താറുണ്ട്.

കഴിഞ്ഞ വര്‍ഷം തന്റെ വീട്ടിലെ റംബൂട്ടാന്‍ പഴത്തെക്കുറിച്ച് അഹാന ചെയ്ത വീഡിയോക്കെതിരെ നിരവധി ട്രോളുകള്‍ വന്നിരുന്നു. വ്യക്തിഹത്യാരൂപത്തിലുള്ള പല ട്രോളുകള്‍ക്കും അഹാന മറുപടിയും പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും വീട്ടിലെ റംബൂട്ടാന്‍ വിശേഷങ്ങളുമായി അഹാന എത്തിയിരിക്കുകയാണ്.

റംബൂട്ടാന്‍ 2.0 എന്നാണ് യൂട്യൂബ് ചാനലിലെ പുതിയ വീഡിയോക്ക് അഹാന പേരിട്ടിരിക്കുന്നത്. റംബൂട്ടാന്റെ പേരും പറഞ്ഞ് കുറച്ച് പേര്‍ തന്നെയും കുടുംബത്തെയും പരിഹസിച്ചിരുന്നുവെന്നും എന്നാല്‍ അതിന് ശേഷം റംബൂട്ടാന്‍ വളരെയധികം ഫേമസ് ആയെന്നും വീഡിയോയില്‍ അഹാന പറയുന്നു.

ട്രോളിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് അഹാന വീഡിയോ തുടങ്ങുന്നത്. റംബൂട്ടാന്റെ വിശേഷങ്ങള്‍ പറയുന്നതിനൊപ്പം ഒരു ഗേയ്മും പ്രേക്ഷകര്‍ക്ക് വേണ്ടി അഹാന ഒരുക്കിയിട്ടുണ്ട്.

ഇതുവരെ താന്‍ ചെയ്ത വീഡിയോകളിലെ കണ്ടന്റുകള്‍ കൊണ്ട് ആര്‍ക്കെങ്കിലും ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നാണ് അഹാന ചോദിക്കുന്നത്. അതിന്റെ ഉത്തരം കമന്റായി ഇടാനും നടി പറയുന്നു. ഏറ്റവും നല്ല കമന്റ് ഇടുന്ന ആള്‍ക്ക് സമ്മാനമായി റംബൂട്ടാന്‍ കൊടുത്തുവിടുമെന്നും അഹാന പറഞ്ഞു.

നല്ലൊരു കമന്റ് തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും താന്‍ അത് ചെയ്തിരിക്കുമെന്നും അഹാന പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Ahaana Krishna new rambutan video