ആദ്യ മത്സരത്തില്‍ ത്രസിപ്പിക്കുന്ന വിജയവുമായി സിന്ധു; ടെന്നീസില്‍ സാനിയ- അങ്കിത സഖ്യം പുറത്ത്
Tokyo Olympics
ആദ്യ മത്സരത്തില്‍ ത്രസിപ്പിക്കുന്ന വിജയവുമായി സിന്ധു; ടെന്നീസില്‍ സാനിയ- അങ്കിത സഖ്യം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th July 2021, 10:09 am

ടോകിയോ: ഒളിംപിക് ബാഡ്മന്റണില്‍ പി.വി. സിന്ധുവിന് ആദ്യ മത്സരത്തില്‍ അനായാസ വിജയം. ആദ്യ റൗണ്ടില്‍ ഇസ്രാഈലിന്റെ പോളികാര്‍പ്പോവയെ തോല്‍പ്പിച്ചാണ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സിന്ധു തുടക്കം ഗംഭീരമാക്കിയത്.

13 മിനിട്ടിനുള്ളില്‍ അവസാനിച്ച മത്സരത്തില്‍ 21-7, 21-10 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. കഴിഞ്ഞ റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് പി.വി. സിന്ധു.

ആദ്യ റൗണ്ടില്‍ യുക്രെയിന്‍ സഖ്യത്തോട് പരാജയപ്പെട്ട് ടെന്നീസ് ഡെബിള്‍സില്‍ സാനിയ മിര്‍സ- അങ്കിത സഖ്യം പുറത്തായി. അദ്യ സെറ്റ് നേടിയതിന് ശേഷമായിരുന്നു സഖ്യം പരാജയപ്പെട്ടത്. സ്‌കോര്‍. 6-0, 6-7, 8-10.

അതേസമയം, ലോക ഒന്നാം നമ്പര്‍ ടെന്നിസ്  താരവും വിംബിള്‍ഡണ്‍ ചാമ്പ്യനുമായ ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടി ഒളിംപിക്സില്‍ നിന്ന് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. സ്പെയിനിന്റെ സാറ സോറിബസ് ടോര്‍മോയാണ് ബാര്‍ട്ടിയെ അട്ടിമറിച്ചത്. നരിട്ടുള്ള സെറ്റുകള്‍ക്കാണ് സാറയുടെ വിജയം.

ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ഇന്നും നിരാശയാണുണ്ടായത്. ഒളിംപിക്സ് ഷൂട്ടിംഗ് മത്സരത്തില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന താരങ്ങള്‍ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനല്‍ യോഗ്യത നേടാനായില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  PV Sindhu Makes Winning Start At Tokyo Olympics, Sania Mirza, Ankita Raina crashes out