വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച നടനാണ് അജു വര്‍ഗീസ്. പതിനാറ് വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ 150-ലധികം മലയാള സിനിമകളിലും നിരവധി വെബ് സീരീസുകളിലും അജു വര്‍ഗീസ് ഭാഗമായി. വെബ് സീരിസുകളായ കേരള ക്രൈം ഫയല്‍സിലേയും പേരില്ലൂര്‍ പ്രീമിയര്‍ ലീഗിലേയും ലവ് അണ്‍ കണ്‍സ്ട്രക്ഷനിലേയുമൊക്കെ അജുവിന്റെ പെര്‍ഫോമന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കരിയറില്‍ ഒരു പോയിന്റിന് ശേഷമാണ് അജു കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തിത്തുടങ്ങിയത്.
വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും സിനിമ എത്രത്തോളം തന്റെ ജീവിതത്തെ സ്വാധീനിക്കാറുണ്ടെന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അദ്ദേഹം. പണത്തിന് വേണ്ടി മാത്രം സിനിമ ചെയ്യുന്ന ആളല്ല താനെന്നും അതിനേക്കാള്‍ ഉപരി ഒരു നല്ല നടനെന്ന രീതിയില്‍ അറിയപ്പെടാനാണ് ആഗ്രഹിച്ചതെന്നും അജു പറഞ്ഞു. ഫറ ഷിബില യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു.
‘മലര്‍വാടിക്ക് ശേഷമാണ് ഞാന്‍ സിനിമയെ കൂടുതലായി ഇഷ്ടപ്പെടാനും മനസിലാക്കാനുമൊക്കെ തുടങ്ങിയത്. ‘ഒരു സമയത്ത് കാശ് നോക്കിയപ്പോള്‍ ബാങ്ക് ബാലന്‍സ് അങ്ങനെ ഇല്ല, കൊവിഡിന്റെ സമയത്ത് ഞാന്‍ ആ മോറോട്ടോറിയം ഒക്കെ എടുത്തിട്ടുണ്ടായിരുന്നു.
എന്നാല്‍ അഭിനയിക്കുന്നുണ്ട് എന്നുള്ള ഒരു പേരുമുണ്ട്. പോപ്പുലറും ആണ്.
ഇനി അജു വര്‍ഗീസ് എന്ന് പോയി എനിക്ക് എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്യേണ്ട ആവശ്യം ഇല്ല. അറ്റ്‌ലീസ്റ്റ് കേരളത്തിലെങ്കിലും ഇല്ല. അഞ്ചു വയസ്സില്‍ താഴെ ഉള്ള പുതിയ പിള്ളാരുടെ കാര്യം എനിക്കറിയില്ല കേട്ടോ. അപ്പോള്‍ ഞാന്‍ നോക്കിയപ്പോള്‍ ഇത് രണ്ടും ഇനി ആവശ്യമില്ല, പക്ഷേ നടനാണോന്ന് നോക്കിയാല്‍ അതുമല്ല. കാശും ഇല്ല നടനാണോ എന്ന് നോക്കിയാല്‍ അതുമല്ല. എന്നാല്‍ പിന്നെ ഇതില്‍ ഏതെങ്കിലും ഒന്ന് വേണമെന്ന ചിന്തയിലെത്തി.
ജീവിക്കാന്‍ കാശ് വളരെ പ്രധാനമാണ്. അല്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ എന്നാലും അതിനെ ചേസ് ചെയ്യുന്നതിനോട് താല്പര്യമുള്ള ആളല്ല ഞാന്‍. കാശിനു വേണ്ടി സിനിമ ചെയ്യാറില്ല, 95 ശതമാനവും ചെയ്യാറില്ല.
അങ്ങനെ നല്ല വേഷങ്ങള്‍ ചെയ്യുക എന്നതിനെ കുറിച്ച് ആലോചിച്ചു. ഒരു മൂന്നു വര്‍ഷത്തിനുള്ളില്‍ ഞാന്‍ ചെയ്ത ഒരു വേഷം ഞാന്‍ റിപ്പീറ്റ് ചെയ്തിട്ടില്ല. കൂട്ടുകാരന്റെ റോളാണെങ്കില്‍ പോലും അതേ ടെക്‌സ്ചറിലോ അല്ലെങ്കില്‍ പാറ്റേണിലോ ഉള്ള ഒരു കൂട്ടുകാരനെ ഞാന്‍ ഒരു മൂന്നു വര്‍ഷത്തിനുള്ളില്‍ റിപ്പീറ്റ് ചെയ്തിട്ടില്ല. അതില്‍ കൂടുതല്‍ നമുക്ക് പറ്റില്ല, ഒരു മൂന്ന് വര്‍ഷമൊക്കെയെ പറ്റുള്ളൂ. അല്ലെങ്കില്‍ നമുക്ക് വേഷമേ ഉണ്ടാവില്ല.
പിന്നെ ഫാമിലിയുടെ സൈഡില്‍ നിന്നാണെങ്കില്‍ അങ്ങനെയുള്ള ഒരു സപ്പോര്‍ട്ട് ഉണ്ട്. പക്ഷേ നമുക്ക് പഴയ ലക്ഷ്വറി ഒക്കെ കുറവായിരിക്കും.
വെള്ളം സിനിമയില്‍ ജയസൂര്യ PHOTO: IMDB
പിന്നെ ഭയങ്കര ലക്ഷ്വറി ജീവിതത്തിനോട് താത്പര്യമുള്ള ആളല്ല ഞാന്‍. ആകെ ഉണ്ടായിരുന്ന ഒരു ലക്ഷ്വറി എനിക്ക് തോന്നുന്നു മദ്യപാനം ആയിരുന്നു എന്ന്. കൊവിഡിനൊക്കെ മുന്‍പൊക്ക. ജയസൂര്യയുടെ ‘വെള്ളം’ സിനിമ കണ്ടതോടെ അതും പോയി. ജയേട്ടന്റെ (ജയസൂര്യ) പെര്‍ഫോമന്‍സ് ആണ് അത് നമ്മുടെ മനസില്‍ സ്‌ട്രൈക്ക് ചെയ്യാന്‍ കാരണം.
റിയല്‍ ലൈഫ് മുരളി ചേട്ടനെ എനിക്കറിയാം. പക്ഷെ അദ്ദേഹം എന്നെ ഇന്‍സ്പയര്‍ ചെയ്തിട്ടില്ല, പക്ഷേ ജയേട്ടന്റെ ആക്ടിങ് നമ്മളെ ഭയങ്കരമായി ടച്ച് ചെയ്തു. ഒരു കാര്യം നേരെ വന്നു പറഞ്ഞാല്‍ ചിലപ്പോള്‍ എനിക്ക് അത്ര ഉള്‍ക്കൊള്ളാനാകില്ല. പക്ഷെ സിനിമ കണ്ടാല്‍ നമ്മള്‍ ഇന്‍സ്പയര്‍ ആകും. അങ്ങനെ ആയതാണ്,’ അജു വര്‍ഗീസ് പറഞ്ഞു. പിന്നെ ഒരു ലക്ഷ്വറി എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ഭക്ഷണം ആയിരിക്കാം, അതും ഒരു പ്രായം വരെയല്ലേ പറ്റുകയുള്ളൂ,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: After watching the movie ‘Vellam’ that I stopped drinking says Actor Aju Varghese
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.