മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ആക്ഷന്‍ ചിത്രം; ആര്‍.ഡി.എക്സിന്റെ പൂജ നടന്നു
Film News
മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ആക്ഷന്‍ ചിത്രം; ആര്‍.ഡി.എക്സിന്റെ പൂജ നടന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th August 2022, 11:05 pm

ഇന്ത്യക്ക് പുറത്തേക്കും തരംഗമായ മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ആക്ഷന്‍ ചിത്രം ആര്‍.ഡി.എക്‌സിന്റെ പൂജ ചടങ്ങ് ബുധനാഴ്ച കൊച്ചി അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു.

ബാംഗ്ലൂര്‍ ഡേയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം, മിന്നല്‍ മുരളി തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ആര്‍.ഡി.എക്‌സ് (റോബര്‍ട്ട് ഡോണി സേവ്യര്‍) എന്ന പുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് നവാഗതനായ നഹാസ് ഹിദായത്താണ്.

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ തന്നെ ആരംഭിക്കും. ലാല്‍, മഹിമ നമ്പ്യാര്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ.

കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്, പി.ആര്‍.ഒ – വാഴൂര്‍ ജോസ്, ശബരി.

എഡിറ്റര്‍ – റിച്ചാര്‍ഡ് കെവിന്‍, ഛായാഗ്രഹണം – അലക്സ് ജെ. പുളിക്കല്‍, സംഗീതസംവിധാനം – സാം സി എസ്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് – റോണക്സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ – പ്രശാന്ത് മാധവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍, പി.ആര്‍.ഓ – ശബരി.

Content Highlight: After Minnal Murali, Weekend Blockbusters is preparing an action film, Puja of RDX was held