എഡിറ്റര്‍
എഡിറ്റര്‍
ഈ ജാമ്യം ദിലീപിന് നിരുപാധികം ജാമ്യം കിട്ടാതിരിക്കാന്‍: അഡ്വ. അജകുമാര്‍
എഡിറ്റര്‍
Tuesday 3rd October 2017 7:44pm


തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ ദിലീപ് പുറത്തിറങ്ങിയത് പ്രോസിക്യൂഷന്റെ പരാജയമാണോയെന്ന ചോദ്യം പലകോണില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ വെറും ജാമ്യമല്ല മറിച്ച് ഉപാധികളോടെയുള്ള ജാമ്യമാണ് ദിലീപിന് ലഭിച്ചതെന്നാണ് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.


Also Read: നുണപ്രചരണങ്ങള്‍ക്കെതിരെ മാതൃക തീര്‍ത്ത് ജില്ലാ കളക്ടര്‍; ആദ്യ മീസില്‍സ്-റൂബെല്ല വാക്‌സിന്‍ നല്‍കിയത് മകള്‍ക്ക്


മാതൃഭൂമി ന്യൂസില്‍ ‘ദിലീപ് പുറത്ത് ഇനി എന്ത്?’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത അഡ്വ. അജകുമാര്‍ അവതാരകന്‍ വേണുവിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയും ഈ നിരീക്ഷണം തന്നെയായിരുന്നു.

അഞ്ച് ദിവസം കൂടിക്കഴിഞ്ഞ് ദിലീപ് കസ്റ്റഡിയില്‍ തുടരുകയാണെങ്കില്‍ 90 ദിനം പൂര്‍ത്തിയാകുന്നതോടെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായും ദിലീപിന് നിരുപാധികം ജാമ്യം ലഭിക്കുമായിരുന്നു. ആ സമയത്ത് ഉപധികള്‍ വെക്കാന്‍ കോടതിക്ക് സാധിക്കുകയുമില്ല. എന്നാല്‍ ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത് ഉപാധികളോടെയാണ്. അത് ഒഴിവാക്കാനാണ് ഇപ്പോള്‍ ജാമ്യം നല്‍കിയിരിക്കുന്നത് എന്ന നീരീക്ഷണമാണ് അജകുമാര്‍ നടത്തിയത്.


Dont Miss: ജയിലില്‍ പോയി കാണാന്‍ എനിക്ക് ഭയമായിരുന്നു; ജാമ്യം കിട്ടിയാല്‍ പൊട്ടിക്കാന്‍ വീട്ടില്‍ പടക്കം വാങ്ങി വെച്ചിട്ടുണ്ടെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി


ഇത്തവണ ജാമ്യഹര്‍ജി നല്‍കിയ ദിലീപ് സ്വാഭാവിക ജാമ്യമാണ് തേടിയിരുന്നതെങ്കിലും കര്‍ശന ഉപാധികളോടെയായിരുന്നു ഹൈക്കോടതി ജാമ്യം നല്‍കിയത്.

ദിലീപിന്റെ പാസ്പോര്‍ട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും രണ്ട് ആള്‍ജാമ്യത്തിലും 1 ലക്ഷം രൂപയുടെ ബോണ്ടിലുമായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ഒരു തരത്തിലും ശ്രമിക്കരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നുണ്ട്.

Advertisement