എഡിറ്റര്‍
എഡിറ്റര്‍
ജയിലില്‍ പോയി കാണാന്‍ എനിക്ക് ഭയമായിരുന്നു; ജാമ്യം കിട്ടിയാല്‍ പൊട്ടിക്കാന്‍ വീട്ടില്‍ പടക്കം വാങ്ങി വെച്ചിട്ടുണ്ടെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി
എഡിറ്റര്‍
Tuesday 3rd October 2017 6:06pm

കൊച്ചി: ദിലീപിന് ജാമ്യം കിട്ടേണ്ടത് ആവശ്യമായിരുന്നെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ദിലീപിന് ജാമ്യം .ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിന് ജാമ്യം ലഭിച്ചത് സന്തോഷമാണെന്നും ജാമ്യം കിട്ടേണ്ടത് ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ താന്‍ ഇതുവരെ പോയി കാണാതിരുന്നത് പേടി കൊണ്ടാണെന്നും ജാമ്യം കിട്ടിയാല്‍ പൊട്ടിക്കാന്‍ വീട്ടില്‍ പടക്കം വാങ്ങി വെച്ചിരുന്നെന്നും ധര്‍മ്മജന്‍ പ്രതികരിച്ചു.


Also Read താന്‍ നേരത്തെ പ്രകടപ്പിച്ച അഭിപ്രായത്തില്‍ കോടതിയും എത്തിയിരിക്കുന്നു: ദിലീപിന് ജാമ്യം ലഭിച്ചതില്‍ സെബാസ്റ്റ്യന്‍ പോള്‍


ജാമ്യം ലഭിച്ച ദിലീപിനെ സ്വീകരിക്കാന്‍ ധര്‍മ്മജന്‍ അടക്കമുള്ള താരങ്ങള്‍ ദിലീപിന്റെ വീട്ടില്‍ എത്തിയിരുന്നു.നേരത്തെ ജാമ്യവാര്‍ത്തയറിഞ്ഞയുടന്‍ ജയില്‍ പരിസരത്ത് ദിലീപിന്റെ ആരാധകരും എത്തിയിരുന്നു. റിലീസിങ് നടപടി പൂര്‍ത്തിയായതോടെ പുറത്തിറങ്ങിയ ദിലീപ് സഹോദരന്‍ അനൂപിനൊപ്പം കൂടുംബവീട്ടിലേക്കാണ് പോയത്. ഇവിടെയായിരുന്നു സിനിമാതാരം സിദ്ദിഖും ‘രാമലീല’യുടെ സംവിധായകന്‍ അരുണ്‍ ഗോപിയും ധര്‍മ്മജനും അടക്കമുള്ളവര്‍ ഉണ്ടായിരുന്നത്.

നേരത്തെ നാലു തവണ ജാമ്യം നിഷേധിച്ച കോടതി അഞ്ചാം തവണ ജാമ്യാപേക്ഷയുമായെത്തിയപ്പോഴാണ്  ജാമ്യം അനുവദിച്ചത്.

Advertisement