തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം സിനിമകളിൽ സജീവമാണ് അദിതി റാവു ഹൈദരി. 2007ല്‍ തമിഴ് ചിത്രമായ സ്രിംഗാരത്തിലൂടെയാണ് നടി സിനിമ ലോകത്തേക്ക് എത്തുന്നത്. ചിത്രത്തിലെ ദേവദാസി അദിതിക്ക് ഏറെ പ്രശസ്തി സമ്മാനിച്ച കഥാപാത്രമാണ്.
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം സിനിമകളിൽ സജീവമാണ് അദിതി റാവു ഹൈദരി. 2007ല്‍ തമിഴ് ചിത്രമായ സ്രിംഗാരത്തിലൂടെയാണ് നടി സിനിമ ലോകത്തേക്ക് എത്തുന്നത്. ചിത്രത്തിലെ ദേവദാസി അദിതിക്ക് ഏറെ പ്രശസ്തി സമ്മാനിച്ച കഥാപാത്രമാണ്.
പ്രജാപതി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി മലയാള സിനിമയിലും നടി അഭിനയിച്ചു. ഷാനവാസ് നാരാണിപ്പുഴ സംവിധാനം ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് അദിതി തിരിച്ചെത്തി.
മമ്മൂട്ടിയുടെ നായികയായി മാത്രമല്ല ദുൽഖറിൻ്റെ നായികയായും അദിതി അഭിനയിച്ചിട്ടുണ്ട്. ഹേ സിനാമിക എന്ന ചിത്രത്തിലാണ് അദിതിയും ദുൽഖറും ഒരുമിച്ച് അഭിനയിച്ചത്. ഇപ്പോൾ മലയാള സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് അദിതി.
ഒഴിവുസമയം കിട്ടുമ്പോഴൊക്കെ മലയാള സിനിമകൾ കാണാറുണ്ടെന്നും ശക്തമായ പ്രമേയമാണ് മലയാള സിനിമകളുടെ പ്രത്യേകതയെന്നും അദിതി പറഞ്ഞു.

മറ്റേത് ഭാഷയേക്കാളും മികച്ച അഭിനയമുഹൂർത്തങ്ങളുള്ള സിനിമകൾ മലയാളത്തിലിറങ്ങുന്നുണ്ടെന്നും മണിച്ചിത്രത്താഴാണ് ഇഷ്ടപ്പെട്ട സിനിമയെന്നും നടി പറയുന്നു. ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും പെർഫോമൻസ് കണ്ടിട്ട് അന്തം വിട്ടെന്നും മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും എല്ലാ സിനിമകളും തനിക്കിഷ്ടമാണെന്നും അവർ കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയായിരുന്നു അദിതി.
‘ഒഴിവുസമയം കിട്ടുമ്പോഴൊക്കെ മലയാള സിനിമകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കാണാറുണ്ട്. ശക്തമായ പ്രമേയമാണ് മലയാള സിനിമകളുടെ പ്രത്യേകതയെന്ന് തോന്നുന്നു.
മറ്റേത് ഭാഷയേക്കാളും മികച്ച കഥാപരിസരവും അഭിനയമുഹൂർത്തങ്ങളുള്ള സിനിമകൾ മലയാളത്തിലിറങ്ങുന്നുണ്ട്. നിങ്ങളുടെ ഓൾടൈം ഹിറ്റായ മണിച്ചിത്രത്താഴും എനിക്കിഷ്ടമാണ്. അതിലെ ഓരോ അഭിനേതാക്കളുടെയും പെർഫോമൻസ് കണ്ട് അന്തം വിട്ടിരുന്നുപോയി. മമ്മൂട്ടി സാർ, മോഹൻലാൽ സാർ അവരുടെ ഒക്കെ എല്ലാ സിനിമകളും എനിക്ക് ഇഷ്ടമാണ്,’ അദിതി പറയുന്നു.
Content Highlight: Aditi Rao Hydari Talking about Manichithrathazhu Movie