അടിയുണ്ടാക്കാന്‍ അഹാനയും ഷൈന്‍ ടോമും ഉടന്‍ എത്തുന്നു; ട്രെയ്‌ലറും റിലീസ് ഡേറ്റും പുറത്ത്
Entertainment news
അടിയുണ്ടാക്കാന്‍ അഹാനയും ഷൈന്‍ ടോമും ഉടന്‍ എത്തുന്നു; ട്രെയ്‌ലറും റിലീസ് ഡേറ്റും പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th March 2023, 7:52 pm

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ അടിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ഷൈനും അഹാനയും മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ട ട്രെയ്‌ലറില്‍ ഉള്ളത്. ഒരു മുറിയില്‍ വെച്ച് അഹാനയുടെ കഴുത്തില്‍ ഷൈന്‍ താലി കെട്ടുന്നതാണ് ട്രെയ്‌ലറില്‍ കാണുന്നത്.

ഷൈനിന്റെയും അഹാനയുടെയും മുഖത്ത് അടി കൊണ്ട പാടുകളും കാണാനുണ്ട്. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 14നാണ് റിലീസ് ചെയ്യുന്നതെന്നും ട്രെയ്‌ലറിലൂടെ അനൗണ്‍സ് ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം.

വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രമാണ് അടി.

ആലുവയിലും പരിസരപ്രദേശങ്ങളിലുമായി 50 ദിവസങ്ങള്‍ കൊണ്ടാണ് അടിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ബീറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എഡിറ്റര്‍ – നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് – സുഭാഷ് കരുണ്‍, ചീഫ് അസോസിയേറ്റ് – സുനില്‍ കാര്യാട്ടുകര, കോസ്റ്റ്യൂംസ് – സ്റ്റെഫി സേവ്യര്‍, മേക്കപ്പ് – രഞ്ജിത്ത് മണാലിപ്പറമ്പില്‍, പ്രൊജക്ട് ഡിസൈനര്‍ – ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റന്നി ദിവാകര്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് – വിനോഷ് കൈമള്‍, വി.എഫ്.എക്‌സ് ആന്‍ഡ് ടൈറ്റില്‍ – സഞ്ജു ടോം ജോര്‍ജ്.

content highlight: adi move trailer out