രാം ചരണിന്റെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി ടീം ആര്‍.ആര്‍.ആര്‍
Indian Cinema
രാം ചരണിന്റെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി ടീം ആര്‍.ആര്‍.ആര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th March 2023, 7:14 pm

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ രാം ചരണിന്റെ പിറന്നാള്‍ ആഘോഷ പരിപാടിക്ക് മാറ്റ് കൂട്ടി യുവ താരങ്ങളും പ്രമുഖ സംവിധായകരും ആര്‍.ആര്‍.ആര്‍ ടീമും.

ഹൈദരാബാദിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ വസതിയില്‍ നടന്ന പാര്‍ട്ടിയില്‍ തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. അതിഥികളായി അഭിനേതാക്കളായ വിജയ് ദേവര്‍കൊണ്ട, റാണ ദഗ്ഗുബതി , മിഹീക, നാഗാര്‍ജുന, അംല, അഖില്‍, നാഗ ചൈതന്യ, വെങ്കിടേഷ് എന്നിവരും പങ്കെടുത്തു. സംവിധായകരായ എസ്.എസ്. രാജമൗലി, പ്രശാന്ത് നീല്‍, സുകുമാര്‍ തുടങ്ങിയവരും എത്തിയിരുന്നു.

മുഴുവന്‍ ആര്‍.ആര്‍.ആര്‍. ടീമും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംഗീത സംവിധായകന്‍ എം.എം. കീരവാണി, സെന്തില്‍, എസ്.എസ്. കാര്‍ത്തികേയ, രാഹുല്‍ സിപ്ലിഗഞ്ച്, കാല ഭൈരവ, നിര്‍മാതാവ് ഡി.വി.വി. ദനയ്യ എന്നിവരും എത്തി. ഓസ്‌കാര്‍ അവാര്‍ഡിന് ശേഷം ആദ്യമായാണ് ടീം ഒത്തുചേരുന്നത്.

Content Highlight: team rrr celebrates ram charan’s birthday