താരപ്രചാരകനല്ലാത്ത ഞാന്‍ എങ്ങനെ ബീഹാറില്‍ പോകും? ലോക്‌സഭാ കക്ഷി നേതാവിന് ഈ അടിസ്ഥാനകാര്യം പോലും അറിയില്ലേ? അധിര്‍ രഞ്ജന്‍ ചൗധരിയ്ക്ക് മറുപടിയുമായി കപില്‍ സിബല്‍
national news
താരപ്രചാരകനല്ലാത്ത ഞാന്‍ എങ്ങനെ ബീഹാറില്‍ പോകും? ലോക്‌സഭാ കക്ഷി നേതാവിന് ഈ അടിസ്ഥാനകാര്യം പോലും അറിയില്ലേ? അധിര്‍ രഞ്ജന്‍ ചൗധരിയ്ക്ക് മറുപടിയുമായി കപില്‍ സിബല്‍
ന്യൂസ് ഡെസ്‌ക്
Friday, 20th November 2020, 8:12 pm

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ താന്‍ പ്രചരണത്തിന് വന്നില്ലെന്ന കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയ്ക്ക് മറുപടിയുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ഇന്ത്യാ ടുഡേ ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താരപ്രചാരകരുടെ ലിസ്റ്റില്‍ താനില്ലായിരുന്നെന്നും പിന്നെങ്ങനെയാണ് തനിക്ക് പ്രചരണത്തിനെത്താനാകുകയെന്നും അദ്ദേഹം ചോദിച്ചു.


‘അധിര്‍ തീര്‍ച്ചയായും മനസിലാക്കേണ്ടത് താരപ്രചാരകരുടെ ലിസ്റ്റ് എന്നൊന്നുണ്ട് എന്നതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് വേണ്ടി പ്രചരണം നടത്താന്‍ എനിക്ക് ആഗ്രഹമുണ്ടെങ്കിലും ലിസ്റ്റില്‍ പേരില്ലാതെ അതെങ്ങനെ സാധിക്കും. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവിന് ഈ അടിസ്ഥാനകാര്യം പോലും അറിയില്ലേ?’, സിബല്‍ ചോദിച്ചു.

പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് വരുന്നുണ്ട്. അദ്ദേഹം തന്റെ ഊര്‍ജം ഉപയോഗിച്ച് കോണ്‍ഗ്രസ് ബംഗാളില്‍ ശക്തിപ്രകടിപ്പിക്കുന്നത് കാണിക്കുമായിരിക്കുമെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കപില്‍ സിബലിനെതിരെ രൂക്ഷ വിമര്‍ശനവുമായി അധിര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തിയിരുന്നു.

‘ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തെ ഞങ്ങളാരും കണ്ടിട്ടില്ല’, ചൗധരി പറഞ്ഞു.

ഈ പറഞ്ഞതൊക്കെ ശരിയാണെന്ന് തെളിയിക്കാന്‍ അദ്ദേഹം മധ്യപ്രദേശിലോ, ബീഹാറിലോ പോയിരുന്നോ? അത്തരത്തില്‍ തെളിവുകള്‍ നിരത്തിയാല്‍ ഈ വാദം സമ്മതിക്കാമായിരുന്നു. വെറുതെ തോന്നുന്നത് സംസാരിച്ചുകൊണ്ടിരുന്നാല്‍ ഒന്നും നടക്കില്ലെന്ന് അദ്ദേഹം ഇനിയെങ്കിലും മനസ്സിലാക്കണമെന്ന് ചൗധരി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Adhir Ranjan Choudhary Kapil Sibal Reply Congress Dispute