ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
പട്ടിയെ കല്ലെറിഞ്ഞതായി എ.ഡി.ജി.പി സുധേഷ്‌ കുമാറിന്റെ പരാതി; അഞ്ജാതനെതിരെ കേസെടുത്തു
ന്യൂസ് ഡെസ്‌ക്
Friday 22nd June 2018 11:30am

 

തിരുവനന്തപുരം: തന്റെ പട്ടിയെ കല്ലെറിഞ്ഞതായി എ.ഡി.ജി.പി സുധേഷ് കുമാറിന്റെ പരാതി. ബുധനാഴ്ച്ച രാവിലെ തന്റെ വീട്ടിലെ പട്ടിയെ ആരോ കല്ലെറിഞ്ഞതായാണ് പരാതി.

എ.ഡി.ജി.പിയുടെ പരാതിയെ തുടര്‍ന്ന് പേരൂര്‍ക്കട പൊലീസ് അജ്ഞാതനെതിരെ കേസെടുത്തു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമം അനുസരിച്ചാണ് പൊലീസ് കേസെടുത്തത്.

അതേസമയം എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയിലായ പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കര്‍ക്കെതിരെയും കഴിഞ്ഞ ദിവസം സുധേഷ് കുമാര്‍ പരാതി നല്‍കിയിരുന്നു.

അലക്ഷ്യമായി വാഹനം ഓടിച്ചെന്നാരോപിച്ചാണ് സുധേഷ് കുമാര്‍ ഗവാസ്‌ക്കര്‍ക്കെതിരെ പരാതി നല്‍കിയത്.ഇത്തരത്തില്‍ വാഹനം ഓടിച്ചത് കൊണ്ടാണ് ഗവാസക്കറിന് പരിക്ക് പറ്റിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തിന് ശേഷം തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും സുധേഷ് കുമാറിന്റെ പരാതിയില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

Advertisement