സംവിധായകന്റെ കൂടെ ചുംബന സീന്‍ റിഹേസല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു, കരിയറില്‍ ഉയരങ്ങളിലെത്തിക്കാം എന്ന വാഗ്ദാനവുമുണ്ടായി; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പറഞ്ഞ് സറീന്‍ ഖാന്‍
Bollywood
സംവിധായകന്റെ കൂടെ ചുംബന സീന്‍ റിഹേസല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു, കരിയറില്‍ ഉയരങ്ങളിലെത്തിക്കാം എന്ന വാഗ്ദാനവുമുണ്ടായി; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പറഞ്ഞ് സറീന്‍ ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th September 2019, 7:45 pm

സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി സറീന്‍ ഖാന്‍. കരിയറിന്റെ തുടക്കകാലത്ത് കാസ്റ്റിംഗ് കൗച്ച് നേരിട്ടിട്ടുണ്ടെന്ന് താരം പിങ്ക്‌വില്ലക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ലൈംഗിക താല്‍പ്പര്യങ്ങളുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്നും താരം തുറന്നു പറഞ്ഞു. ഒരിക്കല്‍ ഒരു സംവിധായകന്‍ തന്നോട് ഒരു ചുംബനരംഗം റിഹേഴ്സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് പേടിപ്പെടുത്തുന്ന അനുഭവമായിരുന്നെന്ന് സറീന്‍ ഖാന്‍ വ്യക്തമാക്കി.

‘സംവിധായകന്റെ കൂടെ ഒരു ചുംബന സീന്‍ റിഹേസല്‍ ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ആ സമയം ഞാന്‍ ഇന്റസ്ട്രിയില്‍ എത്തിയിട്ടേ ഉള്ളൂ. എന്തു തടസ്സമായി തോന്നിയാലും അതിനെയെല്ലാം പറത്തിക്കളയണമെന്ന് അയാള്‍ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു. ഞാനത് നിഷേധിച്ചു. ഒരു ചുംബന റിഹേസലും ഞാന്‍ ചെയ്തില്ല.’- സറീന്‍ പറഞ്ഞു.

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ മറ്റൊരു അനുഭവവും സറീന്‍ ഖാന്‍ വെളിപ്പെടുത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘സുഹൃത്തായിരുന്ന ഒരാള്‍ സുഹൃത്ത് ബന്ധത്തിനുമപ്പുറം ഒരു ബന്ധത്തിലേക്ക് പോകാന്‍ എന്നെ നിര്‍ബന്ധിച്ചു. അങ്ങനെയെങ്കില്‍ കരിയറില്‍ ഒരുപാട് ഉയരങ്ങളിലെത്തിക്കാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അങ്ങനെ ജോലിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നും ഇപ്പോള്‍ തനിക്കു ലഭിക്കുന്ന അവസരങ്ങളില്‍ സംതൃപ്തയാണെന്നും അയാളോട് വ്യക്തമാക്കി.’ സറീന്‍ ഖാന്‍ പറയുന്നു.

അടുത്തിടെ ബോളിവുഡ് നടിമാരായ രാധിക ആപ്തെ, കല്‍ക്കി കോച്ച്ലിന്‍, വിദ്യാ ബാലന്‍ എന്നിവരും സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.