ചില പ്രൊഡ്യൂസേഴ്‌സുമായി ഫ്രണ്ട്‌ലി ആയിക്കഴിഞ്ഞാലുള്ള പ്രശ്‌നം ഇതാണ്: അതുകൊണ്ട് കുറേ സിനിമകളും പോയിട്ടുണ്ട്: വിന്‍സി
Entertainment
ചില പ്രൊഡ്യൂസേഴ്‌സുമായി ഫ്രണ്ട്‌ലി ആയിക്കഴിഞ്ഞാലുള്ള പ്രശ്‌നം ഇതാണ്: അതുകൊണ്ട് കുറേ സിനിമകളും പോയിട്ടുണ്ട്: വിന്‍സി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th June 2025, 12:38 pm

വിന്‍സി അലോഷ്യസ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് സൂത്രവാക്യം.

യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്‌റഗുല ആണ്. നേരത്തെ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ചില കാരണങ്ങളാല്‍ റിലീസ് നീട്ടുകയായിരുന്നു.

തന്റെ കരിയറിലെ മറ്റൊരു പ്രധാന കഥാപാത്രമായിരിക്കും സൂത്രവാക്യത്തിലേത് എന്ന് വിന്‍സി പറഞ്ഞിരുന്നു. ഒപ്പം എത്രത്തോളം പ്രൊഡ്യൂസര്‍ ഫ്രണ്ട്‌ലി ആകണം ഒരു ആക്ടര്‍ എന്ന ചോദ്യത്തിനും താരം മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുന്നുണ്ട്.

പ്രൊഡ്യൂസേഴ്‌സുമായി എപ്പോഴും ഒരു പ്രൊഫഷണല്‍ റിലേഷന്‍ഷിപ്പ് കീപ്പ് ചെയ്യുന്നതാണ് നല്ലതെന്നും ചില പ്രൊഡ്യൂസര്‍മാരുടെ അടുത്ത് ഫ്രണ്ട്‌ലി ആയിക്കഴിഞ്ഞാല്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും താരം പറയുന്നു.

‘ പ്രൊഡ്യൂസേഴ്‌സിനെ എപ്പോഴും പ്രൊഫഷണലി ഡീല്‍ ചെയ്യുക എന്നതാണ്. എനിക്ക് കിട്ടിയ എക്‌സ്പീരിയന്‍സ് അതാണ്. എന്നെ ആദ്യമായി ഭയങ്കര നല്ല രീതിയില്‍ ട്രീറ്റ് ചെയ്ത പ്രൊഡക്ഷനാണ് ശ്രീകാന്തിന്റെ സിനാമാബണ്ടി പ്രൊഡക്ഷന്‍.

പെയ്‌മെന്റെല്ലാം കറക്ട് ആയിട്ട് വന്നു. അതുപോലെ കോണ്‍ട്രാക്ട് ഉണ്ടായിരുന്നു. മാന്യമായിട്ട് ഡീല്‍ ചെയത് ടീമായിരുന്നു ഇവര്‍. ചില പ്രൊഡ്യൂസര്‍മാരുടെ അടുത്ത് നമ്മള്‍ ഫ്രണ്ട്‌ലി ആയിക്കഴിഞ്ഞാല്‍ ചില സമയത്ത് നമുക്ക് ടി.ഡി.എസ് വരില്ല, ഡി.ടി.എസ് പിടിച്ച തുകയാണ് തരിക.

പിന്നെ ചില സമയത്ത് ഫ്രണ്ട്‌ലി ആകുമ്പോഴേക്ക് ടോക്കണ്‍ അഡ്വാന്‍സൊക്കെ കുറേക്കാലം കഴിഞ്ഞിട്ടാണ് പോകുന്നത്. ഇവരുടെ പിന്നാലെ നമ്മള്‍ പോകേണ്ടി വരും. പ്രൊഫഷണലി ഡീല്‍ ചെയ്യുക എന്നത് തന്നെയാണ്.

അങ്ങനെ ഡീല്‍ ചെയ്തത് കാരണം കുറേ സിനിമകള്‍ എനിക്ക് പോയിട്ടുണ്ട്. പക്ഷേ ഇറ്റ്‌സ് ഓക്കെ. അതില്‍ സ്‌ട്രേറ്റ് ഫോര്‍വേഡ് ആയി നിന്ന് തന്നെ അത് പ്രൊഫഷണലി ഡീല്‍ ചെയ്യുക എന്നതാണ്.

അപ്പോള്‍ ആര്‍ടിസ്റ്റിനും വോയ്‌സുണ്ടാകും പ്രൊഡ്യൂസര്‍ക്കും വോയ്‌സ് ഉണ്ടാകും. ഫ്രണ്ട്ഷിപ്പ് ബോണ്ട് ആണെങ്കില്‍ നമ്മള്‍ കുറേ കോംപ്രമൈസ് ചെയ്യേണ്ടി വരും. അതില്‍ ഞാന്‍ ഓക്കെയല്ല. എനിക്ക് പ്രൊഫഷണല്‍ ഡീലിങ് തന്നെയാണ് ഇഷ്ടം,’ വിന്‍സി പറയുന്നു.

സെറ്റുകളില്‍ കഥാപാത്രത്തിന്റെ കോസ്റ്റിയൂം ആണെങ്കിലും ഡയലോഗ് ആണെങ്കിലുമൊക്കെ അഭിപ്രായങ്ങള്‍ പറയാന്‍ പറ്റാറുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി.

ഇതുവരെ ചെയ്ത സിനിമകളിലൊക്കെ അത്തരത്തില്‍ എന്തെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞിട്ടുണ്ട്. ഒരു ഡ്രസിന്റെ ഇഷ്യു, അല്ലെങ്കില്‍ കംഫര്‍ട്ട് ആയില്ലെങ്കില്‍ എല്ലാം നമുക്ക് പറയാന്‍ പറ്റിയിട്ടുണ്ട്.

ഇതുവരെ അഭിനയിച്ച എല്ലാ സിനിമകളിലും ആ സ്‌പേസ് കിട്ടിയിട്ടുണ്ട്. നമ്മള്‍ ഒരു ക്യാരക്ടര്‍ മനസിലാക്കിക്കഴിഞ്ഞാല്‍, ആ കോസ്റ്റിയൂം ഇട്ട് കണ്ണാടിയില്‍ നോക്കിയാല്‍ നമുക്കത് കണ്‍വിന്‍സ് ആകണം. അപ്പോഴേ അത് പെര്‍ഫോം ചെയ്യുമ്പോഴും വരികയുള്ളൂ.

അത്തരത്തില്‍ ഓരോ ക്യാരക്ടറും ഫീല്‍ ചെയ്തില്ലെങ്കില്‍ ഉറപ്പായും പറയും. ഇതുവരെ അങ്ങനെ വന്നിട്ടില്ല. മാരിവില്ലിന്‍ ഗോപുരങ്ങള്‍ ചെയ്യുമ്പോഴൊക്കെ ചില സജഷന്‍സ് പറഞ്ഞിരുന്നു. വ്യത്യസ്തമായ ഔട്ട്‌ലുക്ക് ആയിരുന്നു അതില്‍. അതുപോലെ ഡ്രസ് കംഫര്‍ട്ട് ആവുകയുംചേഞ്ച് ഫീല്‍ ചെയ്യുകയും വേണം. അങ്ങനെ ഗിവ് ആന്‍ഡ് ടേക്ക് ഉണ്ടാവാറുണ്ട്,’ വിന്‍സി പറഞ്ഞു.

Content Highlight: Actress Vincy Aloshious about how she deal Producers