രേഖ സിനിമയിലെ ഇന്റിമേറ്റ് സീന്‍ കരിയറില്‍ ഒരു ബ്രേക്ക് ആയിരുന്നു.: വിന്‍സി അലോഷ്യസ്
Entertainment news
രേഖ സിനിമയിലെ ഇന്റിമേറ്റ് സീന്‍ കരിയറില്‍ ഒരു ബ്രേക്ക് ആയിരുന്നു.: വിന്‍സി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th May 2023, 6:21 pm

നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് വിന്‍സി അലോഷ്യസ്. പിന്നീട് ചുരുക്കം ചില സിനിമകളിലൂടെ വിന്‍സി തന്റേതായ സ്ഥാനം മലയാള സിനിമയില്‍ ഉറപ്പിച്ചു. റിയാലിറ്റി ഷോയില്‍ സ്‌കിറ്റ് അവതരിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യം സംവിധായകരുടെ ശ്രദ്ധ ആകര്‍ഷിക്കാനാണെന്നും അയാം വിത്ത് ധന്യ വര്‍മക്കു നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘നായികാ നായകന്‍ റിയാലിറ്റി ഷോയില്‍ കോഴിക്കറി സ്‌കിറ്റ് ചെയ്തപ്പോള്‍ എനിക്ക് ഒരൊറ്റ ഫോക്കസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ അടിപൊളിയാണ് എന്നെകൊണ്ട് കഴിയുമെന്നൊക്കെയുള്ളൊരു തോന്നല്‍ അത് കാണുന്ന സംവിധായകരില്‍ ഉണ്ടാക്കുക എന്നതായിരുന്നു. അതിനു വേണ്ടി എത്ര എനര്‍ജി എടുക്കാനും തയ്യാറായിരുന്നു.

ആ ഷോയില്‍ ഫസ്റ്റ് കിട്ടിയാല്‍ ലാല്‍ ജോസ് സാറിന്റെ സിനിമയില്‍ നായികയാവാനുള്ള അവസരം ലഭിക്കുമെന്നൊക്കെ വിചാരിച്ചിരുന്നു. പക്ഷേ ലാല്‍ ജോസ് സാര്‍ പറയുമായിരുന്നു കഴിവല്ല ക്യാരക്ടറാണ് അദ്ദേഹം നോക്കുന്നത് എന്ന്.

അപ്പോള്‍ എനിക്ക് തോന്നിയിരുന്നു കിട്ടുന്നതിന്റെ സാധ്യത ചിലപ്പോള്‍ കുറഞ്ഞേക്കാമെന്ന്. എന്നാലും ഷോ ഏതെങ്കിലുമൊക്കെ ഡയറക്ടേഴ്സ് കാണുമല്ലോ, ‘ വിന്‍സി പറഞ്ഞു.

രേഖ എന്ന സിനിമയിലെ ഇന്റിമേറ്റ് സീന്‍ തനിക്കൊരു ബ്രേക്ക് ആയിരുന്നെന്നും തനിക്കുണ്ടായിരുന്ന കോണ്‍ഫിഡന്‍സിന്റെ പുറത്താണത് ചെയ്തതെന്നും വിന്‍സി പറഞ്ഞു.

‘രേഖ’യിലെ ഇന്റിമേറ്റ് സീന്‍ എനിക്കൊരു ബ്രേക്ക് ആയിരുന്നു. രേഖ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ മറ്റാരെയും ഞാന്‍ മൈന്റ് ചെയ്തില്ലെങ്കിലും എന്റെ പാരന്റ്സ് എനിക്കൊരു കണ്‍സേണ്‍ ആയിരുന്നു.

പാരന്റ്സിന് ഓക്കെ അല്ലായിരുന്നു. ഞാന്‍ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നുണ്ടന്ന് പറഞ്ഞാല്‍ സമ്മതിക്കുമോയെന്ന സംശയമുണ്ടായിരുന്നു. സെറ്റിലേക്കൊന്നും അവരെ ഞാന്‍ കൊണ്ടുവന്നിട്ടില്ല. എന്റെ കോണ്‍ഫിഡന്‍സിലാണ് ഞാനത് ചെയ്തത്,’ വിന്‍സി അലോഷ്യസ് പറഞ്ഞു.

രേഖ, ഭീമന്റെ വഴി, സൗദി വെള്ളക്ക എന്നിവയാണ് വിന്‍സിയുടെ ഏറെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

Content Highlights: Actress Vincy Aloshious about her intimate scene in Rekha Movie