താന്‍ ചെയ്ത ചില സിനിമകളിലെ കഥാപാത്രങ്ങളുടെ അംശം തന്നിലുണ്ടെന്ന് പറയുകയാണ് നടി ഉര്‍വശി. കടിഞ്ഞൂല്‍കല്യാണം എന്ന ചിത്രത്തില്‍ താന്‍ ചെറുപ്പം മുതല്‍ ഉപയോഗിച്ചിരുന്ന ഓരോ സാധനങ്ങളും എടുത്തു സൂക്ഷിച്ചിരുന്ന ആ കഥാപാത്രത്തിന്റെ സ്വഭാവം തന്നിലും ഉണ്ടെന്നാണ് ഉര്‍വശി പറയുന്നത്.
താന്‍ വളരെ അമൂല്യമായി കാണുന്ന പല സാധനങ്ങളും ഉണ്ടെന്നും അതില്‍ ആരെങ്കിലും കൈ വെച്ചാല്‍ തന്റെ സ്വഭാവം മാറുമെന്നും ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി പറയുന്നു.
അത്തരത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു കാര്‍ഡ് കീറിക്കളഞ്ഞ സെര്‍വെന്റിനെ താന്‍ പറഞ്ഞുവിട്ടതിനെ കുറിച്ചാണ് ഉര്‍വശി സംസാരിക്കുന്നത്.
‘ കടിഞ്ഞൂല്‍ കല്യാണത്തിലെ കഥാപാത്രത്തിന്റെ ചെറിയൊരു അംശം എന്നിലുണ്ട്. ഞാന്‍ എന്റെ സുഹൃത്തുക്കളൊക്കെ തന്നെ പഴയ സാധനങ്ങളൊക്കെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
അത് നഷ്ടപ്പെട്ടാല്‍ എനിക്ക് ഭയങ്കര വിഷമമാണ്. അതൊക്കെ ആരെങ്കിലും എടുത്ത് കളഞ്ഞാല്‍ ഞാന്‍ സഹിക്കില്ല. വീട് ഷിഫ്റ്റ് ചെയ്യുമ്പോള്‍ നമുക്ക് പലതും നഷ്ടപ്പെട്ടുപോകും.
എനിക്ക് വലിയ നിരാശയായിരിക്കും. ഒരിക്കല്‍ രേവതി എനിക്കൊരു കാര്‍ഡ് അയച്ചിരുന്നു. അവളുടെ ഒരു ആഡ് ഫിലിം ഞാന്‍ ചെയ്തിരുന്നു. അവരുടെ ഹസ്‌ബെന്‍ഡ് ആണ് ക്യാമറ ചെയ്തത്.
ആ ഒരു കാര്‍ഡ് കുറേക്കാലമായി എന്റെ കയ്യിലുണ്ടായിരുന്നു. ഞാന്‍ സൂക്ഷിച്ചുവെച്ചതാണ്. എന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീ അത് നിസാരമാക്കിയെടുത്ത് അത് കീറിക്കളഞ്ഞു. എനിക്ക് കൊല്ലാനുള്ള ദേഷ്യം വന്നു.
അതിന്റെ മുകളില്‍ കുറച്ച് ചായ വീണിരുന്നു. ഞാനത് അവിടെ തുടച്ചുവെച്ചിരിക്കുകയായിരുന്നു. ഇവള്‍ വന്ന് ഒരേ കുപ്പയായിറുക്ക് എന്ന് പറഞ്ഞ് ഇതെടുത്ത് നാലായി അങ്ങ് കീറി.