മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടി രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നിരുന്നു. 1980ല്‍ സ്ഫോടനം എന്ന ചിത്രത്തോടെ താത്കാലികമായി അഭിനയ രംഗത്തുനിന്ന് വിട്ടുനിന്ന ഷീല 2003ല്‍ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്. അഭിനയത്തില്‍ മാത്രമല്ല ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഷീല. ഇപ്പോള്‍ ചിത്രം വരക്കുന്നതിനെപ്പറ്റി സംസാരിക്കുകയാണ് ഷീല.
രണ്ടരപ്പതിറ്റാണ്ടോളം സിനിമയില്‍നിന്ന് മാറിനില്‍ക്കാതെ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒരു ചിത്രം വരക്കുമ്പോഴാണ് കൂടുതല്‍ സംതൃപ്തി വരുന്നതെന്നും ഷീല പറയുന്നു.
അഭിനേത്രിക്ക് പിന്നില്‍ പലയാളുകളുമുണ്ടെന്നും സിനിമ സംവിധായകന്റെ കലയാണെന്നും ഷീല പറഞ്ഞു. തിരക്കഥാകൃത്തും ക്യാമറാമാനുമെല്ലാം ചേരുന്ന വലിയൊരു സംഘമാണ് സിനിമക്ക് പിന്നിലെന്നും അവരുടെ നിര്‍ദേശങ്ങളനുസരിച്ച് തങ്ങള്‍ അഭിനയിക്കണമെന്നും ഷീല കൂട്ടിച്ചേര്‍ത്തു.
അഭിനയിച്ചത് ശരിയായില്ലെന്ന് ബോധ്യം വന്നാല്‍ വീണ്ടും ഷൂട്ട് ചെയ്യാമെന്നും എന്നാല്‍ ചിത്രംവര അങ്ങനെയല്ലെന്നും ഷീല പറയുന്നു.
ചിത്രംവര സ്വന്തം സൃഷ്ടിയാണെന്നും വരച്ചുപൂര്‍ത്തിയായാലും അപൂര്‍ണത തോന്നുമെന്നും ഷീല പറഞ്ഞു. അങ്ങനെ പൂര്‍ത്തിയാകുന്ന ഓരോ ചിത്രവും അഭിനയത്തെക്കാള്‍ സംതൃപ്തി നല്‍കുമെന്നും ഷീല കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ & സ്‌റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയാണ് ഷീല.
‘രണ്ടരപ്പതിറ്റാണ്ടോളം സിനിമയില്‍ നിന്ന് മാറിനില്‍ക്കാതെ ഞാനഭിനയിച്ചിട്ടുണ്ട്. എന്നാല്‍, അതില്‍ നിന്നെല്ലാം ഉപരിയായി ഒരു ചിത്രം വരക്കുമ്പോഴാണ് കൂടുതല്‍ സംതൃപ്തി വരുന്നത്. അഭിനേത്രിക്ക് പിന്നില്‍ പലയാളുകളുമുണ്ട്. സിനിമയെന്നത് ഒരു സംവിധായകന്റെ കലയാണ്.
തിരക്കഥാകൃത്തും ക്യാമറാമാനുമെല്ലാം ചേരുന്ന വലിയൊരു സംഘമാണ് അതിന് പിന്നിലുള്ളത്. അവരുടെ നിര്‍ദേശങ്ങളനുസരിച്ച് നമ്മളഭിനയിക്കണം. അതിനിടെ അഭിനയിച്ചത് ശരിയായില്ലെന്ന് ബോധ്യം വന്നാല്‍ ‘അയ്യോ സാറേ, നമുക്ക് ഒരു ടേക്ക് കൂടി എടുക്കാം’ എന്ന് പറഞ്ഞ് വീണ്ടും ഷൂട്ട് ചെയ്യിക്കാനും സാധിക്കും.
എന്നാല്‍, ചിത്രംവര അങ്ങനെയല്ല. സ്വന്തം സൃഷ്ടിയാണത്. രാത്രിയില്‍ ഒരു ചിത്രം വരച്ചുപൂര്‍ത്തിയായാലും കിടക്കുമ്പോള്‍ എവിടെയൊക്കെയോ അപൂര്‍ണത തോന്നും. രാവിലെ എഴുന്നേറ്റ് സ്വന്തം സൃഷ്ടിയെ വീണ്ടും തേച്ചുമിനുക്കണമെന്ന ചിന്ത മനസിലുണ്ടാകും. അങ്ങനെ പൂര്‍ത്തിയാകുന്ന ഓരോ ചിത്രവും അഭിനയത്തെക്കാള്‍ സംതൃപ്തി നല്‍കുന്നു,’ഷീല പറയുന്നു.
Content Highlight: Actress Sheela Talking about Her Drawing