ലാലേട്ടന്‍ എന്റെ മുഖം അദ്ദേഹത്തിന് നേരെ തിരിച്ചതും 'അമ്മേ' എന്നൊരു നിലവിളി; അത്രയും ഫണ്‍ ആണ്; നമ്മളെ കംഫാര്‍ട്ടാക്കും: സാനിയ
Malayalam Cinema
ലാലേട്ടന്‍ എന്റെ മുഖം അദ്ദേഹത്തിന് നേരെ തിരിച്ചതും 'അമ്മേ' എന്നൊരു നിലവിളി; അത്രയും ഫണ്‍ ആണ്; നമ്മളെ കംഫാര്‍ട്ടാക്കും: സാനിയ
ആര്യ.പി
Saturday, 11th July 2026, 1:30 pm

നടന്‍ മോഹന്‍ലാലിനൊപ്പം ജര്‍മനിയിലും ലണ്ടനിലുമൊക്കെ ചെയ്ത സ്റ്റേ ഷോയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടി സാനിയ ഇയ്യപ്പന്‍. മോഹന്‍ലാലും സ്വാസികയും സാനിയയും ചേര്‍ന്ന് ചെയ്ത ഡാന്‍സ് സോഷ്യല്‍മീഡിയയില്‍ വലിയ വൈറലായിരുന്നു.

ഈ പ്രായത്തിലും മോഹന്‍ലാലിനുള്ള ഫ്‌ളക്‌സിബിലിറ്റിയും അദ്ദേഹത്തിന്റെ ഡാന്‍സ് മൂവ്‌മെന്റ്‌സുമെല്ലാം വലിയ പ്രശംസ നേടിയിരുന്നു. മോഹന്‍ലാലിനെപ്പോലൊരു വലിയ താരത്തിനൊപ്പം ഒരു ലൈവ് സ്റ്റേജ് പെര്‍ഫോമന്‍സ് ചെയ്യുകയെന്നത് ഒരേ സമയം ടെന്‍ഷനും അതേ സമയം അഭിമാനവുമായിരുന്നെന്ന് സാനിയ പറയുന്നു. ഒപ്പം റിഹേഴ്‌സല്‍ സമയത്തെ അദ്ദേഹത്തിന്റെ തമാശകളും ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സാനിയ പങ്കുവെക്കുന്നുണ്ട്.

‘ലൂസിഫര്‍ ചെയ്യുമ്പോള്‍ ലാല്‍ സാറുമായി എനിക്ക് സീന്‍സ് ഒന്നും ഒന്നുമില്ല. ഒരു തവണ, ഒറ്റ സീന്‍ ഉണ്ടായിരുന്നു. അപ്പൂപ്പന്‍ മരിച്ചു കിടക്കുമ്പോള്‍ സാര്‍ വരുന്ന സീന്‍. അതില്‍ എനിക്ക് ഡയലോഗൊന്നു ഇല്ല. ജസ്റ്റ് അവിടെ നില്‍ക്കുന്നു എന്ന് മാത്രമേയുള്ളൂ. ഞാന്‍ സാറിനെ ദൂരത്തു നിന്ന് കാണുന്ന രീതിയില്‍.

പിന്നെ ‘അമ്മ’യുടെ പരിപാടിക്കൊക്കെ പോകുമ്പോള്‍ കാണും, സംസാരിക്കും. ആദ്യമായിട്ടാണ് ഒരു മൂന്നാലു ദിവസം അദ്ദേഹത്തിനൊപ്പം ഉണ്ടാകുന്നത്. രണ്ടു ദിവസം നമ്മള്‍ പ്രാക്ടീസ് ചെയ്തിരുന്നു. ലാല്‍ സാറിനൊപ്പം ത്രൂ ഔട്ട് സ്‌പെന്‍ഡ് ചെയ്യാന്‍ പറ്റുന്നത്
ഈ സമയത്തായിരുന്നു.

ഞാന്‍ ആദ്യം ഡാന്‍സ് പ്രാക്ടീസിന് വന്നു. സാര്‍ ഇല്ലാതെയാണ് പഠിച്ചതൊക്കെ. ‘പറക്ക പറക്ക’ എന്ന പാട്ടിന് ഡാന്‍സ് പഠിക്കുന്ന സമയത്ത് എനിക്ക് ഉള്ളില്‍ ഒരു നാണമൊക്കെയായിരുന്നു. അയ്യോ സാറിന്റെ കൂടെ ഞാന്‍ എങ്ങനെ ആയിരിക്കുമെന്നൊക്കെ ആലോചിച്ചിട്ട്.
എക്‌സ്പ്രഷന്‍സ് ഒക്കെ എങ്ങനെയാവും ചെയ്യാന്‍ പോവുക എന്നൊക്കെ മനസ്സില്‍ ഉണ്ടായിരുന്നു.

സ്റ്റേജ് റിഹേഴ്‌സലില്‍ നമ്മള്‍ ആദ്യമായിട്ട് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് സാര്‍ ഭയങ്കര തമാശയയൊക്കെയായിട്ട് നമ്മളെ കംഫര്‍ട്ടബിള്‍ ആക്കിയാണ് ചെയ്യുക. നമ്മള്‍ എക്‌സാറ്റ് സ്റ്റേജില്‍ ചെയ്യുന്ന പോലെ ആയിരിക്കില്ല പ്രാക്ടീസ് ചെയ്യുക.

അപ്പൊള്‍ നമുക്ക് അറിയില്ല എന്താണ് സംഭവിക്കുക എന്ന്. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്, ജര്‍മനിയിലെ എന്റെ ഫസ്റ്റ് ഷോയിലെ ആദ്യ പെര്‍ഫോമന്‍സ് റംസാന്റെ കൂടെ ആയിരുന്നു. അത് കഴിഞ്ഞ് ഞാന്‍ ഈ പെര്‍ഫോമന്‍സിന് വേണ്ടി ഡ്രസ്സ് ഒക്കെ ഇട്ടു വന്നു. അപ്പൊള്‍ സാര്‍ ബാക്ക് സ്റ്റേജില്‍ നില്‍ക്കുകയാണ്. ‘ഓള്‍ ദി ബെസ്റ്റ്’ ഒക്കെ പറഞ്ഞു.

ആദ്യത്തെ ഡാന്‍സ് കളിച്ചപ്പോഴും എനിക്ക് അങ്ങനെ ടെന്‍ഷനില്ല. സാര്‍ പെര്‍ഫോം ചെയ്യുന്നുണ്ട്, ഓഡിയന്‍സ് ആണെങ്കില്‍ ഭയങ്കര സപ്പോര്‍ട്ട്. സാര്‍ അങ്ങനെ ലൈവ് ആയി പെര്‍ഫോം ചെയ്യുന്നത് കുറെ നാള്‍ക്ക് ശേഷമാണ്.

‘പറക്ക പറക്ക’ എന്ന് പറഞ്ഞ ഡാന്‍സില്‍ ഞാന്‍ സ്റ്റേജിലാണെന്നെന്നൊന്നും എനിക്ക് ഓര്‍മയില്ല. ഇത് എക്‌സാജറേറ്റ് ചെയ്ത് പറയുന്നതല്ല, ക്രൗഡും എനിക്ക് ഓര്‍മ്മയില്ല. ആദ്യത്തെ വീഡിയോ നോക്കിയാല്‍ കാണാം, ഞാനൊരു പൂന്തോട്ടത്തില്‍ വിട്ട ഒരു പൂമ്പാറ്റ പോലെ കിടന്ന് പാറുകയാണ്.

അതില്‍ സാര്‍ എന്റെ മുഖം ഇങ്ങനെ തിരിക്കുന്ന ഒരു പോര്‍ഷനൊക്കെയുണ്ട്. അപ്പൊള്‍ ഞാന്‍ ഇങ്ങനെ അലിഞ്ഞ് പോവുകയാണ് ‘എജ് ഈസ് ജസ്റ്റ് നമ്പര്‍’ എന്ന രീതിയില്‍ കുറെ കമന്റ്‌സൊക്കെ കണ്ടു. പല രീതിയിലുള്ള കമന്റ്‌സ് ഞാന്‍ കണ്ടു. അതൊരു മൊമന്റ് ആയിരുന്നു.

സാറിന്റെ കൂടെ അങ്ങനെയൊരു പെര്‍ഫോമന്‍സ് ചെയ്യാന്‍ പറ്റുക എന്നതില്‍ തന്നെ എനിക്ക് വലിയ സന്തോം തോന്നി. അതൊക്കെ വലിയ അവസരമാണ്. അതിന് ശേഷം മൂന്ന് ഷോ കൂടി ചെയ്യാന്‍ പറ്റി. അതുപോലെ റിഹേഴ്‌സല്‍ ടൈമിലൊക്കെ സാര്‍ ഭയങ്കര ഫണ്‍ ആണ്.

ആദ്യം നമ്മള്‍ വന്ന് സ്‌റ്റേജില്‍ നില്‍ക്കുമ്പോള്‍ സ്വാസിക ചേച്ചി അദ്ദേഹത്തിന്റെ ഇടതുവശത്താണ്. ഞാന്‍ വലതുവശത്തും. അപ്പോള്‍ സാര്‍ കൈകൊണ്ട് എന്റെ മുഖം ഇങ്ങനെ തിരിക്കണം. അങ്ങനെ സാര്‍ എന്റെ മുഖം തിരിച്ചതും എന്റെ മുഖം കണ്ട് പേടിച്ചിട്ട് അമ്മേ എന്ന് നിലവിളിച്ചു. എന്നെ കളിയാക്കിയതാണ്. അത്തരത്തില്‍ കുഞ്ഞുകുഞ്ഞു തമാശകളൊക്കെയുണ്ടായിരുന്നു.

പിന്നെ റംസാന്‍ നമ്മളെ തമാശയായി ഇറിറ്റേറ്റ് ചെയ്യുമ്പോള്‍ ‘എന്താ മോനെ, എന്താ നീ ചെയ്യുന്നേ’ എന്നൊക്കെ തമാശയില്‍ ചോദിക്കും,’ സാനിയ പറഞ്ഞു.

Content Highlight: Actress Saniya Iyappan about performance with Mohanlal

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.