അഭിനയം നിര്‍ത്തിയതിനുള്ള കാരണം വിശദീകരിച്ച് ബോളിവുഡ് നടി സന ഖാന്‍
Entertainment
അഭിനയം നിര്‍ത്തിയതിനുള്ള കാരണം വിശദീകരിച്ച് ബോളിവുഡ് നടി സന ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th October 2020, 3:26 pm

ന്യൂദല്‍ഹി: ബോളിവുഡ് നടിയും മോഡലുമായ സന ഖാന്‍ അഭിനയവും മോഡലിങ്ങും നിര്‍ത്തുകയാണെന്ന് അറിയിച്ചതിന് പിന്നാലെ പെട്ടെന്നുള്ള തീരുമാനത്തിന് കാരണമെന്തെന്ന ചോദ്യവുമായി സനയുടെ ആരാധകര്‍ രംഗത്തുവന്നിരുന്നു. നിലവില്‍ താന്‍ അഭിനയം നിര്‍ത്തിയതിന്റെ കാരണം തുറന്നുപറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് സന ഖാന്‍.

‘വിനോദവും വ്യവസായവും എനിക്ക് പ്രശസ്തിയും സമ്പത്തും തന്നു. എന്നാല്‍ മനുഷ്യന്‍ ഭൂമിയിലേക്ക് വന്നതിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കുകയാണിപ്പോള്‍ ഞാന്‍. ഇനിയുള്ള എന്റെ ജീവിതം ദൈവത്തിന്റെ പാതയിലായിരിക്കും’, സന ഖാന്‍ പറഞ്ഞു.

ദരിദ്രരായ ജനങ്ങളെ സഹായിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും മരണശേഷം തനിക്ക് എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും സന ഖാന്‍ പറഞ്ഞു. ഇത്തരം ആലോചനകളാണ് അഭിനയം നിര്‍ത്തുന്നതിന് പിന്നിലുള്ളതെന്നും നടി കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് നടിയായ സന ഖാന്‍ തമിഴ്, തെലുങ്ക് മലയാളം എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ക്ലൈമാക്‌സ് എന്ന മലയാള ചിത്രത്തിലാണ് സന അഭിനയിച്ചിട്ടുള്ളത്. ഹിന്ദി ടെലിവിഷന്‍ ഷോയായ ബിഗ്‌ബോസിലും സന പങ്കെടുത്തിരുന്നു.

സല്‍മാന്‍ ഖാന്‍ നായകനായ ജയ്‌ഹോയാണ് സനയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്ത ചിത്രം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: actress Sana khan has quit show business to serve humanity