ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍, സംവൃത സുനില്‍, അനുശ്രീ, ഗൗതമി നായര്‍ എന്നിവര്‍ പ്രധാനകഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ഡയമണ്ട് നെക്ലേസ്.
2012 ല്‍ റിലീസ് ചെയ്ത ചിത്രം വലിയ വിജയമായിരുന്നു. സംവൃതയുടെ കരിയറിലെ ചലഞ്ചിങ് റോളുകളില്‍ ഒന്നുകൂടിയായിരുന്നു മായ.
മായ എന്ന കഥാപാത്രമാകാന്‍ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും ഫഹദ് ഫാസിലിനൊപ്പമുള്ള സീനുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ദി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംവൃത.
‘ ഇതിന്റെ കഥ കേട്ടതുമുതല്‍ ഞാന്‍ വളരെ എക്‌സൈറ്റഡ് ആയ ഒരു പോര്‍ഷന്‍ ആ ക്ലൈമാക്‌സ് സീന്‍ ആയിരുന്നു. ആളുകള്‍ എന്നെ ലോങ് ഹെയറില്‍ കണ്ട് പരിചയിച്ചിട്ട് ആ ഒരു ലുക്ക് എങ്ങനെ ഇരിക്കും, അത് എങ്ങനെ നമ്മള്‍ ക്രിയേറ്റ് ചെയ്യുമെന്നൊക്കെ ആലോചിച്ചു.
ആ സീനിന് വേണ്ടി മുടി കംപ്ലീറ്റിലി ഷേവ് ചെയ്യാന്‍ ഞാന്‍ റെഡിയായിരുന്നില്ല. അതൊരു ചലഞ്ചായിരുന്നു. മേക്കപ്പ് മാനും ഞങ്ങളും ഒരുപാട് പ്ലാനുകള്‍ ഇട്ടു.
ഒന്ന് രണ്ട് സിറ്റിങ് ഇരുന്ന് മേക്കപ്പ് ടെസ്റ്റൊക്കെ ചെയ്ത് ഫൈനലി മുടി വെച്ചുകൊണ്ട് തന്നെ ചെയ്യാമെന്ന് തീരുമാനിച്ചു. രണ്ട് മൂന്ന് ട്രയല്‍ കഴിഞ്ഞപ്പോള്‍ ആ ലുക്ക് ഏകദേശം ഓക്കെയായി.
ആദ്യം മണാലിയിലാണ് ഷൂട്ട് ചെയ്തത്. അന്ന് രാവിലെ ഈ മേക്കപ്പില്‍ ഒരു ഫോട്ടോ എടുത്ത് കണ്ടപ്പോള്‍, ഓക്കെ മായയുടെ ക്ലൈമാക്‌സില്‍ ഇത് ഓക്കെയാണ് എന്ന് ലാലുഏട്ടന്‍ പറഞ്ഞപ്പോഴാണ് എല്ലാവര്‍ക്കും സമാധാനമായത്.
ആ സിനിമയിലെ എന്റഎ കഥാപാത്രം ഞാന്‍ അതുവരെ ചെയ്ത കഥാപാത്രങ്ങളെ പോലെയല്ല. വളരെ സര്‍ട്ടിലാണ്. എനിക്ക് അത് ചെയ്യാന്‍ പറ്റിയത് കോ ആക്ടര്‍ ഫഹദ് ആയതുകൊണ്ട് മാത്രമാണ്.
കാരണം നമുക്കൊരു ഗിവ് ആന്‍ഡ് ടേക്ക് ഉണ്ടായിരുന്നു. ഫഹദിന്റെ വേ ഓഫ് ആക്ടിങ് വളരെ സര്‍ട്ടിലാണ്. കണ്ണുകൊണ്ട് എക്‌സ്പ്രസ് ചെയ്യുന്ന ആളാണ്. അദ്ദേഹത്തിന്റെ കൂടെ നിന്ന് ചെയ്യുമ്പോള്‍ അത് നമ്മളിലും റിഫ്‌ളക്ടാവും.
നമ്മളും ആ രീതിയില്‍ ചെയ്യാന്‍ ശ്രമിക്കും. ആ ഹോസ്പിറ്റല്‍ സീക്വന്‍സ് എല്ലാം ഷൂട്ട് ചെയ്തത് ഓര്‍മയുണ്ട്. മാല അവിടുന്ന് മോഷ്ടിക്കുന്ന സീനിലൊക്കെ സെറ്റില്‍ പിന്‍ ഡ്രോപ് സയലന്‍സ് ആയിരുന്നു. എല്ലാവര്‍ക്കും ആ ഇമോഷന്‍ റിലേറ്റ് ചെയ്യാന്‍ പറ്റി.
പിന്നെ ക്ലൈമാക്‌സിലേക്ക് വരുമ്പോള്‍ ഇമോഷണലിയും മെന്റലിയും ഞങ്ങളെല്ലാവരും അതിലേക്ക് മാറി. പിന്നെ മണാലിയില്‍ ബസില്‍ ഷൂട്ട് ചെയ്തപ്പോള്‍ കൂടെയെുള്ള ആള്‍ക്കാര്‍ അവിടെ ഉണ്ടായിരുന്ന ആള്‍ക്കാരാണ്. ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ പോലുമല്ല.
ലാലു ഏട്ടനും കൂടുതല്‍ ഒന്നും എക്‌സ്‌പ്ലെയന്‍ ചെയ്യേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അങ്ങനെ ഒരു വേഷം ചെയ്യാന്‍ പറ്റിയതില്‍ ഞാന്‍ ബ്ലെസ്ഡ് ആണ്,’ സംവൃത പറഞ്ഞു.
Content Highlight: Actress Samvrutha Sunil about Diamond necklace Movie