17 വയസുള്ള കുട്ടി എന്റെ വാതിലില്‍ മുട്ടി ചേച്ചീ എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞു; ഇനി ആ സംഭവം ഉണ്ടാകരുതെന്ന് രേവതി
kERALA NEWS
17 വയസുള്ള കുട്ടി എന്റെ വാതിലില്‍ മുട്ടി ചേച്ചീ എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞു; ഇനി ആ സംഭവം ഉണ്ടാകരുതെന്ന് രേവതി
ന്യൂസ് ഡെസ്‌ക്
Saturday, 13th October 2018, 5:22 pm

തിരുവനന്തപുരം: ഒന്നരവര്‍ഷം മുന്‍പ് മലയാള സിനിമാ മേഖലയില്‍ നടന്ന ഒരു സംഭവം വെളിപ്പെടുത്തി നടിയും ഡബ്ല്യു.സി.സി അംഗവുമായ രേവതി.

17 വയസുള്ള കുട്ടി ഒരു ദിവസം രാത്രി എന്റെ വാതിലില്‍ മുട്ടി ചേച്ചീ എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞു. ആ സംഭവം എന്റെ ഉള്ളില്‍ ഇപ്പോഴും ഉണ്ട്. അത് ആര്‍ക്കും ഇനി സംഭവിക്കാന്‍ പാടില്ല.

ഒന്നര വര്ഞഷം മുന്‍പ് അവള്‍ പീഡിപ്പിക്കപ്പെട്ടു. ആ പീഡനം നടന്ന ഉടനെ അവള്‍ പൊലീസില്‍ പരാതി നല്‍കി. ഇന്ന് നമ്മള്‍ക്ക് അവരുടെ പേര് പറയാന്‍ പറ്റില്ല. ഫോട്ടോ ഇടാന്‍ പറ്റില്ല. അവള്‍ക്ക് നിങ്ങളുടെ അടുത്ത് സംസാരിക്കാന്‍ പറ്റില്ല.


ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്നായിരുന്നു സ്റ്റേറ്റ്മെന്റ്; ആക്രമിക്കപ്പെട്ട നടിയെ നടന്‍ ബാബുരാജ് അപമാനിച്ചെന്ന് പാര്‍വ്വതി


നമ്മള്‍ ഒന്നും ചെയ്യാതെ അവളെ കാണാതെ അവളുടെ പ്രശ്‌നങ്ങള്‍ക്ക് മറുപടി കൊടുക്കാതെ നീതി കൊടുക്കാതെ എന്താണ് ചെയ്യുന്നത്. നമ്മള്‍ ഒളിച്ചോടുകയാണ്. – രേവതി പറയുന്നു.

പെണ്‍കുട്ടി ആരാണെന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോള്‍ അത് വ്യക്തമാക്കില്ലെന്നും പറഞ്ഞാലും പേരോ ഫോട്ടോയോ നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയില്ലല്ലോയെന്നും രേവതി ചോദിച്ചു.

ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും ലഭിച്ചില്ല. മോഹന്‍ലാല്‍ നയിക്കുന്ന എ.എം.എം.എയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും രേവതി പറഞ്ഞു.