സിനിമകളില്‍ പൊലീസ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ നേരിടുന്ന ചില ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് നടി പൂജ മോഹന്‍രാജ്.
പൊലീസില്‍ യൂണിഫോമില്‍ കാണുമ്പോള്‍ ലുക്കൊക്കെ ഭയങ്കരമാണെന്നും എന്നാല്‍ ഇത്രയും ബുദ്ധിമുട്ടുള്ള മറ്റൊരു വസ്ത്രമില്ലെന്നും പൂജ പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൂജ.
‘വണ്‍, ഇരട്ട, കോള്‍ഡ് കേസ് എന്നീ സിനികളിലൊക്കെ പൊലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പൊലീസ് വേഷങ്ങള്‍ ചെയ്യുന്നതിന് അങ്ങനെ പ്രത്യേകിച്ച് പ്രിപ്പറേഷന്‍ ഒന്നും ഉണ്ടായിരുന്നില്ല.
പൊക്കവും വലിയ ശരീരവുമൊക്കെ ഉള്ളതുകൊണ്ടായിരിക്കാം പൊലീസ് വേഷങ്ങള്‍ വന്നത്. ഇരട്ടയൊക്കെ കഴിഞ്ഞപ്പോള്‍ ഇനി യൂണിഫോം ഇടേണ്ടി വരല്ലേ എന്ന് വിചാരിച്ചു.
ആ സമയത്തൊക്കെ ആള്‍ക്കാര്‍, പൊലീസ് വേഷം ചെയ്യുന്ന ആളല്ലേ എന്നുള്ള രീതിയിലായിരുന്നു കണ്ടത്. പിന്നെ രോമാഞ്ചം കഴിഞ്ഞ ശേഷമാണ് അത് മാറിയത്.
പിന്നെ എനിക്ക് തോന്നുന്നു ഏറ്റവും അണ്‍ കംഫര്‍ട്ടബിള്‍ ആയിട്ടുള്ള കോസ്റ്റിയൂം ആണ് പൊലീസ് യൂണിഫോം എന്ന്. നല്ല ഫിറ്റിങ്ങിലാണ് തയ്ക്കുക. നല്ല ടൈറ്റായിട്ട്.
അത് കഴിഞ്ഞ ശേഷമാണ് ഞാന്‍ റോട്ടിലൊക്കെയുള്ള പൊലീസ് ചേച്ചിമാരെ ശ്രദ്ധിക്കുന്നത്. എന്തൊരു കഷ്ടപ്പാടാണ്. നമ്മുടെ കാലാവസ്ഥയ്‌ക്കൊന്നും ഒട്ടും ചേര്‍ന്ന വസ്ത്രമേയല്ല. പ്രത്യേകിച്ച് ആ ഷൂസും എല്ലാം.
എനിക്ക് എപ്പോഴും അവരെ കാണുമ്പോള്‍ എന്തൊരു കഷ്ടപ്പാടാണ് എന്ന് തോന്നും. പ്രത്യേകിച്ച് വെയിലത്തൊക്കെ. ചൂടുള്ള സമയത്തൊക്കെ ഇതൊക്കെ വലിച്ച് കെട്ടി ബെല്‍റ്റുമെല്ലാം ഇട്ട് ഇവര്‍ എങ്ങനെയാണ് നില്‍ക്കുന്നത് എന്ന് തോന്നും.
അടുപ്പിച്ച് പൊലീസ് വേഷം വന്നപ്പോള്‍ എനിക്കിത് വേണ്ട എന്ന് തോന്നിയിരുന്നു. ഈ യൂണിഫോം ഇടുമ്പോഴുള്ള പ്രശ്‌നമാണ്. കാണാനൊക്കെ ലുക്കാണ്. പക്ഷേ ഇത് ഇട്ടു കഴിഞ്ഞശേഷമുള്ള ബുദ്ധിമുട്ടുണ്ട്. പ്രത്യേകിച്ച് ബാത്ത്‌റൂമില്‍ പോകുമ്പോഴൊക്കെ.
അന്ന് കൂടെ അഭിനയിച്ചവരൊക്കെ ബാത്ത്‌റൂമില്‍ പോകണ്ട എന്ന് വിചാരിച്ചവരുണ്ട്. കുറേപ്പേര്‍ക്ക് ആ സമയത്ത് യൂറിനറി ഇന്‍ഫെക്ഷനൊക്കെ വന്നിട്ടുണ്ട്. ഇങ്ങനത്തെ ബുദ്ധിമുട്ടൊക്കെയുണ്ട്.
പക്ഷേ ഇപ്പോള്‍ എനിക്ക് തോന്നുന്നു, കുറച്ച് കാലമായില്ലേ പൊലീസ് വേഷങ്ങളൊക്കെ ചെയ്തിട്ട്. അങ്ങനെയൊക്കെ വന്നാല്‍ നന്നാകുമെന്ന്. വ്യത്യസ്തമായിട്ട് ഒരു പരിപാടി പിടിക്കാമല്ലോ എന്നൊക്കെ,’ പൂജ മോഹന്‍രാജ് പറഞ്ഞു.
Content Highlight: Actress Pooja Mohanraj about police Characters