മലയാളത്തില്‍ മികച്ച നിരവധി വേഷങ്ങള്‍ ചെയ്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയ താരമാണ് പൂജ മോഹന്‍രാജ്.
സിനിമയിലെ തന്റെ സുഹൃത്തുക്കളെ കുറിച്ചും ഓരോ കഥാപാത്രങ്ങളേയും അവര്‍ കണ്‍സീവ് ചെയ്യുന്ന രീതിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പൂജ.
താരങ്ങളായ നസ്രിയ നസീമിനെ കുറിച്ചും ഫഹദ് ഫാസിലിനെ കുറിച്ചും ബേസില്‍ ജോസഫിനെ കുറിച്ചുമൊക്കെ അയാം വിത്ത് ധന്യ വര്‍മ എന്ന പരിപാടിയില്‍ പൂജ സംസാരിക്കുന്നുണ്ട്.
നസ്രിയയ്‌ക്കൊപ്പം സൂക്ഷ്മദര്‍ശിനിയും ഫഹദിനൊപ്പം ആവേശത്തിലും ബേസിലിനൊപ്പം മരണമാസിലും പൂജ അഭിനയിച്ചിരുന്നു.
അതിന്റെ അര്‍ത്ഥം അവര്‍ ചിന്തിക്കുന്നില്ലെന്നോ ഒന്നുമല്ല. ഷീ ഈസ് എ വെരി സ്‌ട്രോങ്, ഒപ്പീനിയേറ്റഡ് വിമണ്‍. പക്ഷേ ചെയ്യുന്ന സമയത്ത് ഓവര്‍ ആയിട്ട് അതിനെ കുറിച്ച് ചിന്തിക്കുന്ന സ്വഭാവം പുള്ളിക്കാരിക്ക് ഇല്ല.
അവര്‍ വളരെ ഫ്‌ളെക്‌സിബിളാണ്. അതേസമയത്ത് ഫഹദിനെ നമ്മള്‍ നോക്കുമ്പോള്‍ ഫഹദ് ഇച്ചിരി ഒതുങ്ങിയൊക്കെ ഇരിക്കുകയായിരിക്കും. എന്നാല്‍ ഒരു സീന്‍ ചെയ്യുമ്പോള്‍ അവര്‍ ആളാകെ മാറും. എനിക്കറിയില്ല എന്താണ് അദ്ദേഹത്തിന്റെ പ്രോസസ് എന്ന്.
എനിക്ക് തോന്നുന്നത് പുള്ളിക്കാരന് പുള്ളി ചെയ്യുന്ന കാര്യത്തില്‍ വളരെ വ്യക്തതയുണ്ടെന്നാണ്. തിയേറ്റര്‍ ബാക്ക് ഗ്രൗണ്ടോ ഒന്നും അദ്ദേഹത്തിന് ഇല്ല.