ആസിഫ് അലിയും നിഖില വിമലും റോഷന്‍ മാത്യുവും ഒന്നിച്ചെത്തിയിരിക്കുന്ന പുതിയ ചിത്രമാണ് കൊത്ത്. സിബി മലയില്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്.
ആസിഫ് അലി അവതരിപ്പിച്ചിരിക്കുന്ന ഷാനുവും റോഷന്‍ മാത്യുവിന്റെ സുമേഷും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപരിസരം. സിനിമയുടെ റിലീസിന് പിന്നാലെ ഇരു അഭിനേതാക്കളും തമ്മിലുള്ള കെമിസ്ട്രി മികച്ചതാണെന്ന അഭിപ്രായങ്ങളും വന്നിട്ടുണ്ട്.

സിനിമയിലെ ഈ സൗഹൃദം വെളിവാക്കുന്ന, റോഷനൊപ്പമുള്ള ഒരു ഫോട്ടോ ആസിഫ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘മറ്റൊരു ഡൈമന്‍ഷനില്‍ ഷാനുവും സുമേഷും’ എന്ന ക്യാപ്ഷനോടെയായിരുന്നു റോഷനെ ചുമലിലേറ്റിയ ഫോട്ടോ ആസിഫ് ഷെയര്‍ ചെയ്തത്.
ഈ ഫോട്ടോക്ക് സിനിമയിലെ ഇവരുടെ സഹതാരമായ നിഖില വിമല്‍ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കമന്റാണ് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ ഷാനുവിന്റെ ഭാര്യയുടെ വേഷത്തിലാണ് നിഖില എത്തുന്നത്.
‘ദാ എന്റെ ഭര്‍ത്താവും അവന്റെ ബോയ്ഫ്രണ്ടും മറ്റൊരു ലോകത്ത്’ എന്നാണ് ഇതിന് നിഖില നല്‍കിയ കമന്റ്. തൊട്ടുപിന്നാലെ ‘നിങ്ങള്‍ ഈ ഫോട്ടോ ഇട്ടോ ആള്‍റെഡി, ജസ്റ്റ് മിസ്’ എന്ന കമന്റുമായി റോഷനുമെത്തി.
