സീതയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ലെഫ്റ്റനന്റ് റാം; റാമിന്റെ സീതയാവാന്‍ മൃണാള്‍ താക്കൂര്‍, ജന്മദിനാശംസകളുമായി അണിയറപ്രവര്‍ത്തകര്‍
Movie Day
സീതയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ലെഫ്റ്റനന്റ് റാം; റാമിന്റെ സീതയാവാന്‍ മൃണാള്‍ താക്കൂര്‍, ജന്മദിനാശംസകളുമായി അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st August 2021, 4:47 pm

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ ലെഫ്റ്റ്‌നന്റ് റാം എന്ന കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ നായികയാകുന്നത് ബോളിവുഡ് താരം മൃണാള്‍ താക്കൂര്‍. താരത്തിന്റെ ജന്മദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച പുതിയ പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സീത എന്ന കഥാപാത്രമായാണ് മൃണാള്‍ ചിത്രത്തിലെത്തുന്നത്.

അന്താല രാക്ഷസി ഫെയിം ഹനുരാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രൊഡക്ഷന്‍ നമ്പര്‍ സെവന്‍ എന്നാണ് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്.

ചിത്രത്തിലെ വിവിധ സീനുകള്‍ ചേര്‍ത്തിണക്കിയ വീഡിയോയിലൂടെ ദുല്‍ഖര്‍ സല്‍മാന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

‘മഹാനടി’ നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു ‘മഹാനടി’.

തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പി.എസ്. വിനോദ് ആണ് ഛായാഗ്രഹണം. വിശാല്‍ ചന്ദ്രശേഖറാണ് സംഗീത സംവിധാനം.

വൈജയന്തി മൂവീസും, സ്വപ്ന സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. 1960കളില്‍ ജമ്മു കശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Actress Mrunal Takur As Sita In Dulquer’s movie