ജീവിതത്തില്‍ ഇതുവരെ നേരിട്ട പ്രതിസന്ധികളെ കുറിച്ചും അവയെ തരണം ചെയ്തതിനെ കുറിച്ചും തുറന്നുപറഞ്ഞ് നടി മന്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ രംഗത്തും നേരിട്ട വെല്ലുവിളികളെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പങ്കുവെച്ചത്.
‘ജീവിതം എനിക്കൊരിക്കലും എളുപ്പമുള്ളതായിരുന്നില്ല. അച്ഛനെ നഷ്ടപ്പെട്ടതിന് ശേഷം ഒറ്റയ്‌ക്കൊരു ജീവിതം കെട്ടിപ്പടുക്കുന്നതിനിടയില്‍ ഒരുപാട് തവണ പരാജയപ്പെട്ടിട്ടുണ്ട്.
ഞാനൊരു വലിയ തോല്‍വി മാത്രമാണെന്ന് തോന്നിപ്പോയ ദിവസങ്ങളുണ്ട്. ഞാനൊന്നിനും കൊള്ളാത്തവളാണെന്ന് പറഞ്ഞ ഒരുപാട് പേരുണ്ട്.
ഞാന്‍ ഒറ്റപ്പെട്ടുപോയിട്ടുണ്ട്. നിസഹായയായിട്ടുണ്ട്. ഇരുന്നു കരഞ്ഞിട്ടുണ്ട്. പക്ഷെ എന്റെ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഞാന്‍ ഉറപ്പിച്ചതാണ്. എന്റെ അവസാന ശ്വാസം വരെ ആ പോരാട്ടം തുടരും.
നാണംകെടാനോ തോല്‍ക്കാനോ പേടിയില്ലാത്തവരെ മാത്രമേ വിജയം തേടി വരികയുള്ളു. നിങ്ങളുടെ സ്വപ്‌നം ഏറെ ദൂരത്തിലാണെന്ന് ഒരുപക്ഷെ തോന്നിയേക്കാം. എങ്കിലും നിങ്ങള്‍ പരിശ്രമം തുടരണം, കാരണം സ്വപ്‌നസാഫല്യത്തിന്റെ എത്ര അടുത്താണ് നിങ്ങളെന്ന് അറിയില്ലല്ലോ.
Content Highlight: Actress Manya about struggles in personal life and career
