ന്യൂജെന്‍ താരങ്ങളില്‍ അനശ്വരക്ക് ഇഷ്ടം ആ നടനെയാണ്; അത്തരം കാര്യങ്ങള്‍ കേട്ടാല്‍ അവള്‍ക്ക് പെട്ടെന്ന് ദേഷ്യം വരും: മമിത
Entertainment news
ന്യൂജെന്‍ താരങ്ങളില്‍ അനശ്വരക്ക് ഇഷ്ടം ആ നടനെയാണ്; അത്തരം കാര്യങ്ങള്‍ കേട്ടാല്‍ അവള്‍ക്ക് പെട്ടെന്ന് ദേഷ്യം വരും: മമിത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th February 2023, 8:11 am

സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ മലയാളികള്‍ ഏറെ ആസ്വദിച്ച കോമ്പോയാണ് അനശ്വര- മമിത. ഇരുവരും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. ഇരുവരും ഒരുമിച്ച് എത്തുന്ന പുതിയ ചിത്രമാണ് പ്രണയവിലാസം. ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകനായി എത്തുന്നത്.

ചിത്രത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ സംസാരിക്കുകയാണ് അനശ്വരയും മമിതയും. തങ്ങളുടെ സെലിബ്രിറ്റി ക്രഷിനെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനാണ് ഇരുവരും തങ്ങള്‍ക്ക് ഇഷ്ടമുള്ള നടന്മാരെക്കുറിച്ച് പറയുന്നത്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ഇഷ്ടപെട്ട താരങ്ങളെക്കുറിച്ചും വേഗം ദേഷ്യം വരുന്ന കാര്യത്തെക്കുറിച്ചും പരസ്പരം ഇവര്‍ സംസാരിച്ചത്.

അനശ്വരക്ക് ഇപ്പോഴത്തെ ന്യൂജെന്‍ താരങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനെയാണ് ഇഷ്ടമെന്നും ദുല്‍ഖറിന്റെ ഭയങ്കര ആരാധികയാണ് താരമെന്നും മമിത പറഞ്ഞു. ദുല്‍ഖര്‍ മുന്നെ തന്റെ ക്രഷായിരുന്നുവെന്നും പിന്നെ ഒരു സമയം കഴിയുമ്പോള്‍ നമ്മുടെ ക്രഷ് മാറി മാറി വരില്ലെ. ഇപ്പോള്‍ തനിക്ക് ക്രഷ് ഒന്നുമില്ലെന്ന് അനശ്വരയും മമിതയോട് പറഞ്ഞു.

മിതയുടെ ഇഷ്ടപ്പെട്ട സെലിബ്രിറ്റി ക്രഷ് മിലി സിനിമയിലെ നായകനായ സണ്ണി കോഷനാണെന്ന് അനശ്വരയും പറഞ്ഞു. തനിക്ക് അദ്ദേഹത്തിന്റെ പേര് അറിയില്ലെന്നും പക്ഷെ മമിത നടന്റെ അഭിനയത്തെക്കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്നും അനശ്വര പറഞ്ഞു.

ആരെങ്കിലും സെന്‍സില്ലാത്ത കാര്യങ്ങള്‍ പറയുന്നത് കേട്ടാല്‍ അനശ്വരക്ക് പെട്ടെന്ന് ദേഷ്യം വരുമെന്ന് മമിത പറഞ്ഞു. എന്നാല്‍ ആളുകള്‍ ഷോ കാണിക്കുന്നതാണ് മമിതക്ക് ഇഷ്ടമില്ലാത്ത കാര്യമെന്ന് അനശ്വരയും മറുപടി പറഞ്ഞു. ആളുകള്‍ പുറത്ത് പോകുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കാന്‍ വേണ്ടി ചില കാര്യങ്ങള്‍ കാണിക്കാറുണ്ടെന്നും അത് മമിതക്ക് തീരെ ഇഷ്ടമല്ലെന്നും അനശ്വര പറഞ്ഞു.

അതേസമയം, പ്രണയവിലാസം കോമഡി റൊമാന്റിക് എന്റര്‍ടെയ്നര്‍ ചിത്രമാണ്. ഫെബ്രുവരി 17 ന് ചിത്രം തിയേറ്ററുകളിലെത്തും. സൂപ്പര്‍ ശരണ്യ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിഖില്‍ മുരളിയാണ്.

content highlight: actress mamitha baiju about anshwara rajan