എനിക്ക് കിട്ടിയ ഏറ്റവും മോശം കഥാപാത്രം ആ സിനിമയിലേതാണ്, ഇവിടെ വരെ എത്തിച്ച ഇന്ധനവും അതാണ്: ഷൈന്‍ ടോം ചാക്കോ
Entertainment news
എനിക്ക് കിട്ടിയ ഏറ്റവും മോശം കഥാപാത്രം ആ സിനിമയിലേതാണ്, ഇവിടെ വരെ എത്തിച്ച ഇന്ധനവും അതാണ്: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th February 2023, 12:27 am

തന്റെ ചുറ്റുപാട് വെച്ച് കിട്ടാവുന്ന ഏറ്റവും മോശം കഥാപാത്രം ഇഷ്‌കിലേതായിരുന്നുവെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ആ ഒരൊറ്റ കഥാപാത്രം തന്ന ഇന്ധനമാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നും ഷൈന്‍ പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്റെ ചുറ്റുപാട് വെച്ച് കിട്ടാവുന്ന ഏറ്റവും മോശം സ്വഭാവമുള്ള കഥാപാത്രമായിരുന്നു ഇഷ്ഖിലേത്. ഇത്രയും സ്പേസ് ഉള്ള ഒരു തിരക്കഥ അന്നുവരെ കേട്ടിട്ടില്ല. ഒരുപാട് നാളത്തെ കഥയല്ല അത്. ഒരു രാത്രിയില്‍ നടക്കുന്ന കഥ വളരെ വിശദമായി പറയുകയാണ്. ആ കഥാപാത്രമാണ് ഇവിടെ വരെ എത്തിച്ച ഇന്ധനം.

ജിലില്‍ വെച്ച് തനിക്കുണ്ടായ ചിന്തകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ഷൈന്‍ തുറന്ന് പറഞ്ഞു.

ജയിലില്‍ വെച്ച് പൗലോ കൊയ്ലോയുടെ ഒരു പുസ്തകം വായിച്ചതിലൂടെ എന്റെ ഇല്ലാതായ പ്രതീക്ഷ ചെറുതായി ഉണ്ടായിത്തുടങ്ങി. അറുപത് ദിവസമുണ്ടായിരുന്നു അവിടെ. 2019 ആയി ആ അനുഭവങ്ങളെ ഒന്ന് മറികടക്കാന്‍.

നല്ല റോളുകള്‍ മാത്രമല്ല, വൃത്തികെട്ട റോളുകളും സിനിമയിലുണ്ടാവും എന്നായിരുന്നു സ്വയം പ്രചോദിപ്പിക്കാന്‍ പറഞ്ഞുകൊണ്ടിരുന്നത്. സിനിമയേക്കുറിച്ച് ഇതായിരുന്നു ചിന്ത. യഥാര്‍ഥ ജീവിതത്തേക്കുറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. മറ്റ് ആശങ്കകളും ഉണ്ടായിരുന്നില്ല.

ജയിലില്‍ക്കിടന്ന സമയത്ത് ഇനി സിനിമകള്‍ കിട്ടില്ലെന്ന് വിചാരിച്ചിരുന്നു. പക്ഷേ മനസ് തന്നെ ആശ്വസിപ്പിച്ചിരുന്നത് നല്ല വൃത്തികെട്ട റോളുകളുണ്ടാവും, അത് കിട്ടും എന്നാണ്. ,” ഷൈന്‍ പറഞ്ഞു.

content highligt: actor shine tom chakko about ishq movie