പൃഥ്വിരാജിന്റെ അമ്മയുടെ റോള്‍ ചെയ്യണമെന്ന് പറഞ്ഞു, പെട്ടെന്ന് കേട്ടപ്പോള്‍ ബുദ്ധിമുട്ട് തോന്നി: ലെന
Entertainment news
പൃഥ്വിരാജിന്റെ അമ്മയുടെ റോള്‍ ചെയ്യണമെന്ന് പറഞ്ഞു, പെട്ടെന്ന് കേട്ടപ്പോള്‍ ബുദ്ധിമുട്ട് തോന്നി: ലെന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th January 2023, 10:20 am

2015ല്‍ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീനില്‍ പൃഥിരാജിന്റെ ഉമ്മയായി അഭിനയിച്ചത് നടി ലെനയായിരുന്നു. പൃഥ്വിരാജിന്റെ അമ്മയായിട്ട് അഭിനയിക്കണമെന്ന് തന്നോട് ആദ്യം പറഞ്ഞപ്പോള്‍ ബുദ്ധിമുട്ട് തോന്നിയിരുന്നുവെന്നാണ് ലെന പറഞ്ഞത്.

ആ കഥാപാത്രം വളരെ ഫ്രഷ് ആയിട്ട് തോന്നിയെങ്കിലും തനിക്ക് ചെയ്യാന്‍ പറ്റുമോയെന്ന ഭയമുണ്ടായിരുന്നുവെന്നാണ് ലെന പറഞ്ഞത്. തന്നെ കൊണ്ട് ഇത് പറ്റുമോയെന്ന് ചോദിച്ചിരുന്നുവെന്നും തിരക്കഥയഴുതിയ വിമല്‍ തന്ന സപ്പോര്‍ട്ട് കൊണ്ടാണ് അത് ചെയ്തതെന്നും ലെന പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ആര്‍. എസ് വിമല്‍ എന്റെ അടുത്ത് പൃഥ്വിരാജിന്റെ അമ്മയുടെ റോള്‍ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് അത് പെട്ടെന്ന് എന്തോ പോലെ തോന്നി. മൊയ്തീനിലെ പാത്തുമ്മ എന്ന ആ കഥാപാത്രം എനിക്ക് ഫ്രഷ് ആയിട്ട് തോന്നി. പക്ഷെ ഇത് എന്നെ കൊണ്ട് പറ്റുമോയെന്നാണ് ആദ്യം ഞാന്‍ ചിന്തിച്ചത്.

ഇത് നടക്കുന്ന കാര്യമാണോയെന്ന് ചോദിച്ചപ്പോള്‍ നിങ്ങളാണ് ഇത് ചെയ്യേണ്ടതെന്ന് പറഞ്ഞു. വിമല്‍ പറയുന്നത് കേട്ടാല്‍ നമ്മള്‍ തന്നെ കണ്‍വിന്‍സ്ഡാകും. പുള്ളിക്ക് അത്ര ഉറപ്പാണ്. നിങ്ങളാണ് പാത്തുമ്മ, എങ്ങനെയാണ് സംസാരിക്കേണ്ടതെന്ന് ചോദിച്ചു.

ആയിക്കോട്ടെ ഞാനാണോ, എന്ന അവസ്ഥയായിരുന്നു എനിക്ക്. പക്ഷെ സ്റ്റോറി ബോര്‍ഡ് കണ്ടപ്പോള്‍ ആ കഥാപാത്രം എനിക്ക് ചെയ്യണമെന്ന കൊതിയായിരുന്നു. അപ്പോഴും ആ കഥാപാത്രം ചെയ്യാന്‍ എന്നെ കൊണ്ട് പറ്റുമോയെന്ന് ഉറപ്പില്ലായിരുന്നു. അതും പൃഥ്വിരാജിന്റെ അമ്മയായിട്ടാണ് ചെയ്യുന്നത്,” ലെന പറഞ്ഞു.

എന്നാലും ന്റെളിയാ ആണ് ലെനയുടെ പുതിയ ചിത്രം. സുരാജ്, സിദ്ദിഖ്, ഗായത്രി അരുണ്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ബാഷ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തത്. ജനുവരി ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

content highlight: actress lena about Ennu Ninte Moideen