ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; പെണ്‍കുട്ടി കഴിച്ചത് ഓണ്‍ലൈനില്‍ വാങ്ങിയ കുഴിമന്തി
Kerala News
ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; പെണ്‍കുട്ടി കഴിച്ചത് ഓണ്‍ലൈനില്‍ വാങ്ങിയ കുഴിമന്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th January 2023, 9:50 am

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധയേറ്റ് മരണം. കാസര്‍ഗോഡ് സ്വദേശി അഞ്ജുശ്രീ പാര്‍വതി(19) യാണ് മരിച്ചത്.

മരണം മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ. ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ ഭക്ഷണം കഴിച്ചപ്പോള്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കാസര്‍ഗോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നാണ് പെണ്‍കുട്ടി ഭക്ഷണം വാങ്ങിയതെന്നാണ് വിവരം.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആദ്യം കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പെണ്‍കുട്ടിക്കൊപ്പം ഭക്ഷണം കഴിച്ച സുഹൃത്തുക്കള്‍ക്കും ഭക്ഷ്യ വിഷബാധയേറ്റുവെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി ഭക്ഷണം വാങ്ങിയ അല്‍ റൊമന്‍സിയ ഹോട്ടലിലിപ്പോള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തുകയാണ്.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

Content Highlight: Another death due to food poisoning in Kasargod