'നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി നടന്നകലുക'; ബോഡി ഷെയിമിംഗിനെതിരെ പ്രതികരണവുമായി കനിഹ
Social Media
'നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി നടന്നകലുക'; ബോഡി ഷെയിമിംഗിനെതിരെ പ്രതികരണവുമായി കനിഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th October 2020, 11:03 pm

ചെന്നൈ: മലയാളികളുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് കനിഹ. ഓര്‍ത്തിരിക്കുന്ന നിരവധി റോളുകളാണ് കനിഹ മലയാളത്തില്‍ ചെയ്തിരിക്കുന്നത്. മമാങ്കമാണ് കനിഹയുടെതായി മലയാളത്തില്‍ എത്തിയ അവസാന ചിത്രം.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്ന ബോഡി ഷെയിമിംഗിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു കനിഹയുടെ പ്രതികരണം.

മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്നും ശരീരത്തെ സ്‌നേഹിക്കാന്‍ ആരംഭിക്കണമെന്നും താരം പറയുന്നു.

നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി നടന്നകലുകയെന്നും കനിഹ പറയുന്നു. തന്റെ ഒരു പഴയ ചിത്രം കണ്ടപ്പോഴുള്ള ഓര്‍മ്മകളും ചിന്തകളുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

കനിഹയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പൂര്‍ണരൂപം,

ഹാ.. തീര്‍ച്ചയായും ഇതെന്റെ ഒരു പഴയ ഫോട്ടോയാണ്.. നിങ്ങളില്‍ പലരേയും പോലെ ഞാനും എന്റെ പഴയ കുറച്ച് ചിത്രങ്ങളിലൂടെ കടന്നുപോവുകയായിരുന്നു, എനിക്ക് എത്രയോ വണ്ണം കുറവായിരുന്നുവെന്നും എന്റെ വയര്‍ എത്രയോ പരന്നതാണെന്നും എത്ര മനോഹരമായിരുന്നു എന്റെ മുടിയെന്നും ഞാന്‍ ആലോചിച്ചു ഇരുന്നുപോയി.

ഞാന്‍ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നത് പെട്ടെന്നാണ് ഓര്‍ത്തത്..! ഇപ്പോള്‍ കാണുന്ന രീതിയില്‍ ഞാന്‍ അസന്തുഷ്ടയാണോ?

ഒരിക്കലുമല്ല… മുന്‍പെങ്ങും ഇല്ലാത്ത വിധം ഞാന്‍ ഇന്ന് എന്നെ തന്നെ സ്‌നേഹിക്കുന്നുണ്ട്. എന്റെ ശരീരത്തിലെ ഓരോ പാടുകള്‍ക്കും മനോഹരമായ ചില കഥകള്‍ പറയുവാനുണ്ട്. എല്ലാം പെര്‍ഫെക്റ്റ് ആണെങ്കില്‍ പിന്നെന്തിനാണ് പ്രശ്നം?.

നമ്മുടെ ശരീരത്തെ സ്വീകരിക്കാനും സ്‌നേഹിക്കാനും പഠിക്കുന്നത് വളരെ പ്രധാനമാണ് .. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിര്‍ത്തുക. നമുക്കെല്ലാവര്‍ക്കും വ്യത്യസ്ത കഥകളുണ്ട് .. കുറവ് തോന്നുന്നത് നിര്‍ത്തുക .. നിങ്ങളുടെ ശരീരത്തെ സ്‌നേഹിക്കാന്‍ ആരംഭിക്കുക. നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി നടന്നകലുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actress Kaniha with reaction against body shaming