ബാക്ക്‌ലെസ് ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ 'അയ്യോ അച്ഛനെന്ത് പറയുമെന്ന്' ചോദിച്ച് കുറെപേരെത്തി; അച്ഛന്റെ കമന്റ് എല്ലാവരെയും അത്ഭുതപ്പെടുത്തി: കനി കുസൃതി
Entertainment
ബാക്ക്‌ലെസ് ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ 'അയ്യോ അച്ഛനെന്ത് പറയുമെന്ന്' ചോദിച്ച് കുറെപേരെത്തി; അച്ഛന്റെ കമന്റ് എല്ലാവരെയും അത്ഭുതപ്പെടുത്തി: കനി കുസൃതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st July 2021, 1:18 pm

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് രണ്ട് തവണയെങ്കിലും ആലോചിക്കാറുണ്ടോയെന്ന ചോദ്യത്തിന് മറുപടിയുമായി നടി കനി കുസൃതി. സോഷ്യല്‍ മീഡിയയില്‍ നിന്നുമുണ്ടാകുന്ന ട്രോളുകളെയും നെഗറ്റീവ് കമന്റുകളെയും താന്‍ എങ്ങനെയാണ് നേരിടുന്നതെന്നും കനി പറഞ്ഞു.

കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഒരു അനുഭവം പങ്കുവെച്ചു കൊണ്ടാണ് കനി വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്.

‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ബാക്ക്‌ലെസ് വസ്ത്രം ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തു. അപ്പോള്‍ കുറെ പേര്‍ കമന്റുമായെത്തി.

‘നിനക്കെങ്ങെനെ ധൈര്യം വന്നു ഇങ്ങനെ ചെയ്യാന്‍? ആരാ ഈ ഫോട്ടോ എടുത്തത്? ഇത് കണ്ടാല്‍ നിന്റെ അച്ഛനെന്ത് പറയും?’ എന്നിങ്ങനെയായിരുന്നു കമന്റുകള്‍.

എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട്, അച്ഛന്‍ തന്നെ ആ ഫോട്ടോയ്ക്ക് കമന്റിട്ടു, ബ്യൂട്ടിഫുള്‍ പിക്ച്ചര്‍ എന്നായിരുന്നു അച്ഛന്റെ കമന്റ്.

അപരിചിതനായ ഒരാളില്‍ നിന്നാണ് നെഗറ്റീവ് കമന്റ് വരുന്നതെങ്കില്‍ ഞാനതില്‍ ഇടപെടാനോ പ്രതികരിക്കാനോ പോകാറില്ല. പിന്നെ എത്രയോ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്, അതൊന്നും മുഴുവന്‍ വായിക്കാന്‍ ആര്‍ക്കുമാവില്ലല്ലോ.

ഇനി, എനിക്ക് പരിചയുമുള്ള ആരെങ്കിലുമാണ് ഒരു അഭിപ്രായം പങ്കുവെക്കുന്നതെങ്കില്‍ ഞാനവരോട് സംസാരിക്കാറുണ്ട്. വളരെ പോസിറ്റീവായ ഒരു സംഭാഷണം നടത്താനും എന്റെ അഭിപ്രായങ്ങള്‍ കൂടി പങ്കുവെക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്,’ കനി പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Kani Kusruti about negative comments in social media and Maitreyan