സിനിമയിലെ വെല്ലുവിളികളെ കുറിച്ചും സെക്സിസത്തെ കുറിച്ചും സംസാരിക്കുകയാണ് നടി ഗൗരി ജി. കിഷൻ. ഇപ്പോഴും മാറ്റങ്ങൾ ഉണ്ടാകുന്ന ഇടമാണ് സിനിമയെന്നും വ്യക്തിപരമായി നേരിടുന്ന പ്രധാന വെല്ലുവിളി ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന ബ്യൂട്ടി സ്‌റ്റാൻഡേർഡുകളാണെന്നും ഗൗരി പറയുന്നു.
എല്ലാ മേഖലയിലും എന്ന പോലെ സിനിമയിലും സെക്സിസം നിലനിൽക്കുന്നുവെന്നും എന്നാൽ ഇത് തുറന്ന് പറയാൻ പലരും മടിക്കുന്നുവെന്നും ഗൗരി പറഞ്ഞു. എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും പല തരത്തിലുള്ള മൈക്രോ ഡിസ്ക്രീമിനേഷനുകൾ സിനിമയിൽ ഉണ്ടെന്നും സ്ത്രീയായതുകൊണ്ടുമാത്രം അഭിപ്രായങ്ങൾ അവഗണിച്ച നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടി വ്യക്തമാക്കി. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗൗരി ജി. കിഷൻ.
ഡബ്ബ കാർട്ടൽ പോലെയുള്ള വെബ് സീരിസുകൾ ലീഡ് ചെയ്യുന്നത് സ്ത്രീകളാണ്. എന്നിട്ടും ഇവിടെ പലപ്പോഴും സിനിമയുടെ മാർക്കറ്റ് നിശ്ചയിക്കുന്നത് നായകന്മാരാണ്
‘എപ്പോഴും മാറ്റങ്ങൾ സംഭവിക്കുന്ന ഇടമാണ് സിനിമ. സിനിമ മാത്രമല്ല പ്രേക്ഷകരുടെ ഇഷ്‌ടങ്ങളും മാറിക്കൊണ്ടേയിരിക്കും. വ്യക്തിപരമായി നേരിടുന്ന പ്രധാന വെല്ലുവിളി ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന ബ്യൂട്ടി സ്‌റ്റാൻഡേർഡുകളാണ്. സൗന്ദര്യത്തിനേറെ പ്രാധാന്യം നൽകുന്ന ഇൻഡസ്ട്രി ആയതിനാൽ നമ്മൾ മറന്നാലും നമ്മുടെ കുറവുകളെ എടുത്തുകാണിക്കാൻ മറ്റുള്ളവർ മറക്കാറില്ല.
എല്ലാ മേഖലയിലും എന്ന പോലെ സിനിമയിലും സെക്സിസം നിലനിൽക്കുന്നു. നിർഭാഗ്യവശാൽ പലരും ഇത് തുറന്നുപറയാനും സമ്മതിക്കാനും മടിക്കുന്നു.
പൊതുഇടങ്ങളിലേക്ക് ഇറങ്ങുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറയുന്നു എന്നതാണ് മറ്റൊരു മറ്റൊരു പ്രശ്നം. സോഷ്യൽ മീഡിയ നൽകുന്ന പ്രഷറും കൂടുതലാണ്. ആക്‌ടീവ് ആയി ഇരിക്കുക. കൃത്യസമയങ്ങളിൽ പോസ്‌റ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ ഞാൻ അൽപ്പം വീക്കാണ്.
എല്ലാ മേഖലയിലും എന്ന പോലെ സിനിമയിലും സെക്സിസം നിലനിൽക്കുന്നു. നിർഭാഗ്യവശാൽ പലരും ഇത് തുറന്നുപറയാനും സമ്മതിക്കാനും മടിക്കുന്നു. എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും പല തരത്തിലുള്ള മൈക്രോ ഡിസ്ക്രീമിനേഷനുകൾ ഇവിടെയുണ്ട്. നമ്മുടെ അഭിപ്രായങ്ങളെ പാടെ അവഗണിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ നേരിട്ടിട്ടുണ്ട്. നമ്മൾ പറയുന്ന കാര്യങ്ങൾ നിസാരമായതുകൊണ്ടല്ല മറിച്ച് പറയുന്നതൊരു സ്ത്രീയായതുകൊണ്ടാണ് അങ്ങനെ.
സ്ത്രീകൾ ഇത്രയേറെ പ്രൂവ് ചെയ്‌തിട്ടും എന്തുകൊണ്ടാണ് ആളുകളുടെ സമീപനത്തിൽ മാറ്റമില്ലാത്തത് എന്ന ചോദ്യം എന്നെ അലട്ടാറുണ്ട്.
ഡബ്ബ കാർട്ടൽ പോലെയുള്ള വെബ് സീരിസുകൾ ലീഡ് ചെയ്യുന്നത് സ്ത്രീകളാണ്. എന്നിട്ടും ഇവിടെ പലപ്പോഴും സിനിമയുടെ മാർക്കറ്റ് നിശ്ചയിക്കുന്നത് നായകന്മാരാണ്. സ്ത്രീകൾ ഇത്രയേറെ പ്രൂവ് ചെയ്‌തിട്ടും എന്തുകൊണ്ടാണ് ആളുകളുടെ സമീപനത്തിൽ മാറ്റമില്ലാത്തത് എന്ന ചോദ്യം എന്നെ അലട്ടാറുണ്ട്. വളർന്നുവരുന്ന കലാകാരി എന്ന നിലയിൽ ഇത്തരത്തിൽ ഒരുപാടു പ്രതിസന്ധികൾ എനിക്ക് താണ്ടേതായുണ്ട്,’ ഗൗരി ജി. കിഷൻ പറയുന്നു.