'ഇങ്ങനെയാണ് ഞങ്ങളുടെ രാത്രികള്‍'; മനസ് നിറക്കുന്ന ചുവടുകളുമായി ഭാവനയും രമ്യ നമ്പീശനും സയനോരയും; വീഡിയോ വൈറല്‍
Entertainment
'ഇങ്ങനെയാണ് ഞങ്ങളുടെ രാത്രികള്‍'; മനസ് നിറക്കുന്ന ചുവടുകളുമായി ഭാവനയും രമ്യ നമ്പീശനും സയനോരയും; വീഡിയോ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th September 2021, 1:04 pm

നടി ഭാവന പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സയനോരക്കും രമ്യ നമ്പീശനും ശില്‍പ ബാലനും മൃദുല മുരളിക്കൊപ്പവും ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് ഭാവന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

വെറും മുപ്പത് സെക്കന്റ് മാത്രമുള്ള വീഡിയോയില്‍ കഹി ആഗ് ലഗേ എന്ന പ്രശസ്ത ബോളിവുഡ് ഗാനത്തിനാണ് ഇവര്‍ ചുവടുവെക്കുന്നത്.

#OurKindaNigth എന്ന ഹാഷ്ടാഗിനൊപ്പമാണ് അഞ്ച് പേരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഷഫ്‌ന നസീമിനെ മിസ് ചെയ്യുന്നുവെന്നും ഇവരെല്ലാം ക്യാപ്ഷനില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഷഫ്‌ന പതിവുപോലെ ഷൂട്ടിലാണെന്നാണ് മൃദുല പറഞ്ഞിരിക്കുന്നത്.

നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ ഷെയര്‍ ചെയ്തും ചുവടുകള്‍ അനുകരിച്ചുള്ള പുതിയ വീഡിയോകള്‍ അനുകരിച്ചും എത്തിയിട്ടുള്ളത്.

ഏറ്റവും പ്രിയപ്പട്ട സുഹൃത്തുക്കള്‍ക്കൊപ്പം കൂടിയാല്‍ തങ്ങളും ഇങ്ങനെയാണെന്ന് പറഞ്ഞുകൊണ്ടാണ് പലരും വീഡിയോ പങ്കുവെക്കുന്നത്. വീഡയോ കാണുമ്പോള്‍ എന്തുകൊണ്ടോ ഒരു പ്രത്യേക സന്തോഷം തോന്നുന്നുവെന്നും നിരവധി പേര്‍ പറയുന്നുണ്ട്.

കൊറോണക്കാലത്തിന് മുന്‍പുള്ള കൂടിക്കാഴ്ചകളെയും പഴയ സുഹൃത്തുക്കളെയുമെല്ലാം ഈ വീഡിയോ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് മറ്റു ചിലരുടെ കമന്റ്. നൊസ്റ്റാള്‍ജിയ കമന്റുകളും വീഡിയോക്ക് താഴെ നിറയുന്നുണ്ട്.

ഡാന്‍സിന്റെ ചുവടുകള്‍ക്കൊപ്പം സ്ത്രീ സൗഹൃദങ്ങളുടെ മനോഹാരിത കൂടിയാണ് ഈ വീഡിയോയിലുള്ളതെന്നാണ് മറ്റു ചില കമന്റുകളില്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Bhavana shares new dance video with Sayanora and Ramya Nambeesan