ഞാൻ ഒരു 'മീനിങ് ലെസ്സാണെന്ന്' തോന്നി , സിനിമയിൽ നിന്നല്ല മലയാളത്തിൽ നിന്നാണ് മാറി നിന്നത് : ഭാവന
Film News
ഞാൻ ഒരു 'മീനിങ് ലെസ്സാണെന്ന്' തോന്നി , സിനിമയിൽ നിന്നല്ല മലയാളത്തിൽ നിന്നാണ് മാറി നിന്നത് : ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th September 2023, 4:21 pm

സിനിമയിൽ നിന്ന് താൻ മാറി നിന്നിട്ടില്ലെന്നും മലയാളത്തിൽ നിന്ന് മാത്രമേ മാറി നിന്നിട്ടുള്ളൂ എന്നും നടി ഭാവന . ചില സമയങ്ങളിൽ താൻ ഒരു മീനിങ് ലെസായി തോന്നിയിട്ടുണ്ടെന്നും ഡിപ്രെഷനിലൂടെയും താൻ കടന്നു പോയിട്ടുണ്ടെന്നും താരം പറഞ്ഞു. തന്റെ പുതിയ ചിത്രമായ റാണി ദ റിയൽ സ്റ്റോറിയുടെ വിശേഷങ്ങൾ ബിഹൈൻഡ്‌വുഡ്സുമായി പങ്കുവെക്കുകയായിരുന്നു ഭാവന.

‘ഞാൻ സിനിമയിൽ നിന്ന് മാറി നിന്നു എന്ന് പറയുമ്പോൾ മലയാളത്തിൽ നിന്ന് മാത്രമേ മാറി നിന്നിട്ടുള്ളു. കന്നഡ മൂവീസ് തുടരെ തുടരെ ചെയ്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് മാറി നിന്നതായി എനിക്ക് തോന്നിയിട്ടില്ല.

ചില സമയത്ത് ഡിപ്രെഷൻ പോലെ, ഞാൻ ഒരു മീനിങ്ലെസ്സാണ്, ഇനി എന്ത് ചെയ്യും എന്ന ഒരുപാട് ചോദ്യങ്ങൾ വന്നിരുന്നു. തുടരെ തുടരെ പടങ്ങൾ ചെയ്ത് കൊണ്ടിരിക്കുമ്പോഴും വരുന്ന ചിന്തകളാണ് ഇതൊക്കെ.
ചില സമയത്ത് ബ്ലാങ്ക് ഫീലിങ് ആയിരിക്കും. ഇനി ചെയ്യണോ വേണ്ടയോ എന്നൊക്കെയുള്ള കോൺസ്റ്റന്റ് ബാറ്റിലാണ് ഉള്ളിൽ ഉണ്ടാവുക.
ഒരുപാട് മൂഡ് സ്വിങ്ങ്സും, കോൺസ്റ്റന്റ് ആയ ചിന്തകളും വരുന്ന ഒരാളാണ് ഞാൻ. ചില സമയത്ത് ഉണ്ടാകും. പിന്നെ രണ്ട് മൂന്ന് ദിവസങ്ങൾ കഴിയുമ്പോൾ ചിലപ്പോൾ അത് ഓക്കെയാവും. പിന്നെ കുറച്ച് കഴിയുമ്പോൾ അതേ പോലെ തിരിച്ച് വരും. ഇതുവരെ അതിനൊരു അവസാനം ഉണ്ടായിട്ടില്ല,’ഭാവന പറഞ്ഞു.

ഒരാൾ ചിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതുകൊണ്ട് അയാൾ ഹാപ്പിയായിട്ടുള്ള ഒരാളെന്ന് നമുക്ക് പറയാൻ പറ്റില്ലെന്ന് ഭാവന പറഞ്ഞു. ഒരു കയറ്റം കഴിഞ്ഞാൽ ഒരു ഇറക്കം ഉണ്ടെന്ന് പറയുന്ന പോലെയാണ് തന്റെ മനസികാവസ്ഥയെന്നും താരം പറഞ്ഞു.

‘ഒരിക്കലും ഒരാളെ പുറത്ത് നിന്ന് ജഡ്ജ് ചെയ്യാൻ പറ്റില്ല. ചിരിക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത് കൊണ്ടോ ഒരു വീഡിയോ പോസ്റ്റ് ചെയ്തത് കൊണ്ടോ അവർ ഭയങ്കര ഹാപ്പി ആണെന്ന് പറയാൻ പറ്റില്ല. നമ്മൾ ചിലപ്പോൾ ആ ഒരു ദിവസമായിരിക്കും ഹാപ്പി ആയിട്ടുണ്ടാവുക. അതുപോലെ നമ്മൾ ഭയങ്കര ഡൗൺ ആയിട്ടുള്ള ദിവസങ്ങളുമുണ്ടാകും.

എല്ലാ മനുഷ്യരുടെയും പോലെയുള്ള പ്രശ്നങ്ങളും മെന്റൽ പ്രോബ്ലെംസും എല്ലാവർക്കുമുണ്ട്. അത് നമ്മൾ അങ്ങനെ പുറത്തേക്ക് കാണിക്കാറില്ല എന്ന് മാത്രം.

എന്റെ അച്ഛൻ മരിച്ചിട്ട് എട്ട് വർഷമാവുകയാണ്. ടൈം വിൽ ഹീൽ എന്ന് എല്ലാവരും പറയും. പക്ഷെ അതൊക്കെ ഒരു മുറിവ് തന്നെയാണ്. ഞാൻ മരിക്കുന്നത് വരെ എന്തായാലും അച്ഛനെ മിസ് ചെയ്യും. അത് ഉള്ളിൽ തന്നെ ഉണ്ടാകും. പക്ഷെ അതിന്റെ ഇന്റെൻസിറ്റി കുറഞ്ഞുകൊണ്ടിരിക്കും.

ജീവിതം എന്ന് പറഞ്ഞാൽ ഇങ്ങനെയാണല്ലോ, സന്തോഷം ഉണ്ടാകും അതുപോലെ സങ്കടങ്ങളുമുണ്ടാകും. ഒരു കയറ്റം കേറിയാൽ ഒരു ഇറക്കം ഉണ്ടാകുമെന്ന് പറയുന്ന പോലെ തന്നെയാണ് എന്റെയൊക്കെ മാനസികാവസ്ഥ.

എല്ലാം ഓക്കെയായി, ഇനി ലൈഫിൽ ഫുൾ ഹാപ്പിനെസ്സ് ആണെന്നുള്ളൊരു ഫെയ്‌സിലേക്ക് ഞാൻ ഇത് വരെ എത്തിയിട്ടില്ല, അങ്ങനെ എത്തിയ ആരെങ്കിലുമുണ്ടോ എന്ന് എനിക്കറിയില്ല,’ ഭാവന പറഞ്ഞു.

Content Highlight: Actress Bhavana says that she has not stayed away from cinema, she has only stayed away from Malayalam