'ഒരു നാരങ്ങാവെള്ളം എടുക്കട്ടേ, ആ ഹരിമുരളീരവം കൂടിയൊന്ന്': തെലുങ്ക് പാട്ടുമായെത്തിയ ഭാവനയുടെ വീഡിയോക്ക് രസികന്‍ കമന്റുകളുമായി സെലിബ്രിറ്റികള്‍
Entertainment
'ഒരു നാരങ്ങാവെള്ളം എടുക്കട്ടേ, ആ ഹരിമുരളീരവം കൂടിയൊന്ന്': തെലുങ്ക് പാട്ടുമായെത്തിയ ഭാവനയുടെ വീഡിയോക്ക് രസികന്‍ കമന്റുകളുമായി സെലിബ്രിറ്റികള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th March 2021, 2:05 pm

വീഡിയോകളും ഫോട്ടോകളും ചാലഞ്ചുകളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ഭാവന. ഇപ്പോള്‍ രമ്യ നമ്പീശനൊപ്പമുള്ള ഭാവനയുടെ ലിപ് സിങ്ക് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റാവുകയാണ്.

ലിപ് സിങ്ക് ചാലഞ്ചിന്റെ ഭാഗമായാണ് സംഞ്ചാവരഗമന എന്ന തെലുങ്കുപാട്ടുമായി ഭാവനയെത്തിയത്. കടുകട്ടിയാണെന്ന് തോന്നുന്ന വരികള്‍ക്കൊപ്പം ഭാവന മനോഹരമായി ലിപ് സിങ്ക് ചെയ്യുന്നത്. രമ്യ നമ്പീശനാണ് വീഡിയോ എടുത്തിരിക്കുന്നത്. ഭാവനയോടൊപ്പം രമ്യയും വീഡിയോയിലുണ്ട്.

സിനിമാരംഗത്ത് നിന്നുള്ളവരടക്കം നിരവധി പേര്‍ വീഡിയോക്ക് താഴെ കമന്റുകളുമായെത്തിയിട്ടുണ്ട്. ഒരു നാരങ്ങാവെള്ളം എടുക്കട്ടേയെന്നാണ് നടിയും അവതാരികയുമായ മൃദുല മുരളി കമന്റ് ചെയ്തത്.


ആ ഹരിമുരളി എവിടെ, അതിങ്ങോട്ട് എടുക്കൂവെന്ന് കമന്റുമായി നടി ശില്‍പയും പിന്നാലെയെത്തി. ‘പിന്നല്ല, വേണ്ടാ വേണ്ടാ എന്ന് വെച്ചിട്ടാ’ എന്ന് മൃദുല ഇതിന് മറുപടി നല്‍കിയിട്ടുണ്ട്.

ലിപ് സിങ്ക് മാത്രമാക്കാതെ ശബ്ദം കൂടെ ആകാമായിരുന്നു എന്നാണ് നടി ഷഫ്‌നയുടെ കമന്റ്. എല്ലാ കമന്റിനും താഴെ ചിരിക്കുന്ന ഇമോജികളുമായി ഭാവനയും എത്തിയിട്ടുണ്ട്.