വീട്ടിലെ ലാന്റ് ഫോണിലാണ് ആരും കാണാതെ അദ്ദേഹത്തെ വിളിച്ചത്, മമ്മി പിടിക്കുമെന്ന അവസ്ഥ വന്നപ്പോള്‍ ആ കത്ത് കീറി കളഞ്ഞു: അനു സിതാര
Entertainment news
വീട്ടിലെ ലാന്റ് ഫോണിലാണ് ആരും കാണാതെ അദ്ദേഹത്തെ വിളിച്ചത്, മമ്മി പിടിക്കുമെന്ന അവസ്ഥ വന്നപ്പോള്‍ ആ കത്ത് കീറി കളഞ്ഞു: അനു സിതാര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th January 2023, 12:26 pm

കല്യാണത്തിന് ശേഷവും സിനിമ ചെയ്യണമെന്ന തന്റെ ആഗ്രഹം പാര്‍ട്ണറിനോട് പറയാന്‍ പറ്റിയിട്ടില്ലെന്ന് നടി അനു സിതാര. തന്റേത് പ്രണയവിവാഹമായിരുന്നുവെന്നും സംസാരിക്കാന്‍ തനിക്ക് ഫോണ്‍ ഒന്നും അന്ന് ഇല്ലായിരുന്നുവെന്നുമാണ് അനു പറഞ്ഞത്.

വീട്ടുകാര്‍ ആരും അറിയാതെ വീട്ടിലെ ലാന്റ് ഫോണിലായിരുന്നു സംസാരിച്ചിരുന്നതെന്നും കത്തുകള്‍ കൈമാറാറുണ്ടായിരുന്നുവെന്നുമാണ് അനു പറഞ്ഞത്. താന്‍ കൊടുത്ത കത്തുകളൊക്കെ ഭര്‍ത്താവ് ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും പക്ഷെ തനിക്ക് അവ കീറി കളയേണ്ടി വന്നുവെന്നും താരം പറഞ്ഞു.

സിനിമയില്‍ അഭിനയിക്കാന്‍ പാര്‍ട്ണറിന്റെ പിന്തുണയുണ്ടെന്നും അനു സിതാര കൂട്ടിച്ചേര്‍ത്തു. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. കല്യാണത്തിന് ശേഷവും അഭിനയിക്കണമെന്നൊന്നും ഞാന്‍ വിഷ്ണു ഏട്ടനോട് പറഞ്ഞിട്ടില്ലായിരുന്നു. പെട്ടെന്ന് ഒരു സിനിമ വന്നു ഞാന്‍ ചെയ്തു. മുന്‍കൂട്ടി എനിക്ക് സിനിമ ചെയ്യാന്‍ ഇഷ്ടമുണ്ടെന്നോ തുടര്‍ന്നും അഭിനയിക്കണമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല.

എനിക്ക് സിനിമ ചെയ്യാന്‍ ഇഷ്ടമാണെന്ന് അദ്ദേഹത്തിന് അറിയാവുന്നതാണ്. ഞാന്‍ കല്യാണത്തിന് മുമ്പ് ചെയ്ത എല്ലാ സിനിമയും അദ്ദേഹം തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്. കല്യാണത്തിന് മുമ്പ് സിനിമ ചെയ്യാന്‍ ഇഷ്ടമുണ്ടെന്ന് പറയാനുള്ള ഒരു സാഹചര്യം എനിക്ക് ഇല്ലായിരുന്നു.

കാരണം അന്ന് എനിക്ക് ഫോണ്‍ ഇല്ലായിരുന്നു. വീട്ടിലെ ലാന്റ് ഫോണിലാണ് ആരും കാണാതെ ഞാന്‍ വിളിക്കുക. അല്ലാത്ത സമയങ്ങളില്‍ കത്തുകളിലൂടെയാണ് എന്തെങ്കിലും ഒക്കെ പറയുക. ഞാന്‍ കൊടുത്ത കത്തുകളൊക്കെ ഇപ്പോഴും വിഷ്ണു ഏട്ടന്റെ കയ്യിലുണ്ട്.

അദ്ദേഹം തന്ന കത്ത് പക്ഷെ എനിക്ക് കീറി കളയേണ്ടി വന്നു. മമ്മി പിടിക്കുമെന്ന അവസ്ഥ വന്നപ്പോള്‍ ആ കത്ത് എനിക്ക് ബാഗില്‍ നിന്ന് എടുത്ത് കീറി കളയേണ്ടി വന്നു. അന്ന് ഞാന്‍ അത് കളഞ്ഞത് കൂടുതല്‍ ഇഷ്യു ആവാതിരിക്കാനാണ്. അതുകൊണ്ട് തന്നെ കല്യാണത്തിന് മുമ്പ് സിനിമ ചെയ്യുന്നതിനേക്കുറിച്ചൊന്നും പറയാന്‍ എനിക്ക് പറ്റിയില്ല. പക്ഷെ എല്ലാത്തിനും അദ്ദേഹം സപ്പോര്‍ട്ടാണ്,” അനു സിതാര പറഞ്ഞു.

content highlight: actress anu sithara about  after marriage acting