ലാലേട്ടന്‍ കൂടെയുണ്ടെന്ന ചിന്ത എപ്പോഴും മനസ്സിലുണ്ടായിരുന്നു; അഞ്ജലി നായര്‍ പറയുന്നു
Malayalam Cinema
ലാലേട്ടന്‍ കൂടെയുണ്ടെന്ന ചിന്ത എപ്പോഴും മനസ്സിലുണ്ടായിരുന്നു; അഞ്ജലി നായര്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th May 2021, 2:06 pm

ദൃശ്യം 2 ചെയ്യുമ്പോള്‍ ലാലേട്ടന്‍ കൂടെയുണ്ടെന്ന ചിന്ത എപ്പോഴും മനസിലുണ്ടായിരുന്നെന്നും അദ്ദേഹം തന്റെ അഭിനയം ഒബ്‌സര്‍വ് ചെയ്യുന്നുണ്ടോയെന്നൊക്കെ എപ്പോഴും ശ്രദ്ധിച്ചിരുന്നെന്നും നടി അഞ്ജലി നായര്‍.

‘ലാലേട്ടനെപ്പോലെയൊരു ലെജന്‍ഡ്. അദ്ദേഹത്തിനൊപ്പം ദൃശ്യത്തിലൊരു റോള്‍. തീര്‍ച്ചയായും ആവേശത്തിലായിരുന്നു ഞാന്‍. സരിതയെന്ന വീട്ടമ്മയുടെ വേഷം വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല.

ലാലേട്ടന്‍ കൂടെയുണ്ടെന്ന ചിന്ത എപ്പോഴും മനസ്സിലുണ്ടായിരുന്നു. അദ്ദേഹം എന്റെ അഭിനയം ഒബ്‌സര്‍വ് ചെയ്യുന്നുണ്ടോയെന്നൊക്കെ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ലാലേട്ടന്റെ സഹോദരിയായും അമ്മയായും അഭിനയിച്ചിട്ടുണ്ട്.

‘ലൈല ഓ ലൈല’, ‘ഒപ്പം’, ‘പുലിമുരുകന്‍’. പുലിമുരുകനില്‍ പക്ഷേ, കോംബിനേഷന്‍ സീനുണ്ടായിരുന്നില്ല. അദ്ദേഹം വളരെ സ്‌നേഹത്തോടെയാണ് സെറ്റിലൊക്കെ ഇടപെടുന്നത്. ലാലേട്ടനൊഴികെ സിനിമയിലെ ട്വിസ്റ്റും ടേണും പലര്‍ക്കും അറിയില്ലായിരുന്നു. അഭിനയിക്കുമ്പോഴൊക്കെ, ഇങ്ങനെ ചെയ്‌തോളൂ എന്ന് മാത്രം പറഞ്ഞുതരും. ഓപ്പോസിറ്റ് നടക്കുന്നത് എന്താണെന്ന് ധാരണയില്ലായിരുന്നു, അഞ്ജലി പറയുന്നു.

സിനിമയിറങ്ങിയപ്പോള്‍ തൊട്ട് ട്രോളുകളുടെ ബഹളമായിരുന്നെന്നും നെഗറ്റീവും പോസിറ്റീവുമായി ഒരുപാട് ട്രോളുകള്‍ വന്നെന്നും അഞ്ജലി പറുന്നു. ലാലേട്ടനെ ചതിച്ചവള്‍, എന്നിട്ടെന്തായി. അങ്ങനെ പലതരത്തില്‍ ട്രോളുകള്‍ വന്നു.

കഥാപാത്രം ജനങ്ങളിലെത്തിയതുകൊണ്ടല്ലേ അതിനെ ട്രോളുന്നത്. അതുകൊണ്ട് ഹാപ്പിയാണ് ഞാന്‍. പക്ഷേ, വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളും ഇതിലുണ്ടായിട്ടുണ്ട്. അവയ്‌ക്കൊക്കെ അഡ്മിനെ തേടി പിടിച്ച് ഞാന്‍ സൗമ്യമായി മറുപടി നല്‍കിയിട്ടുണ്ട്.

അഞ്ചുവര്‍ഷമായി ഞാന്‍ വിവാഹബന്ധം വേര്‍പിരിഞ്ഞിട്ട്. അച്ഛനും അമ്മയും മകളുമടങ്ങുന്നതാണ് കുടുംബം. ഇപ്പോഴും കാര്യങ്ങളറിയാതെ വ്യക്തിപരമായ വിഷയങ്ങളില്‍ ട്രോളുന്നത് കഷ്ടമാണ്. ആരോടും തല്ലിനും വഴക്കിനുമൊന്നുമില്ല, അഞ്ജലി പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Actress Anjali Nair About Mohanlal and Drishyam 2