മലയാളത്തെക്കാളും പ്രതിഫലം കിട്ടുന്നത് മറ്റ് ഭാഷകളിൽ; ബഹുമാനവും ആദരവും നല്‍കും: അനില ശ്രീകുമാർ
Entertainment
മലയാളത്തെക്കാളും പ്രതിഫലം കിട്ടുന്നത് മറ്റ് ഭാഷകളിൽ; ബഹുമാനവും ആദരവും നല്‍കും: അനില ശ്രീകുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th June 2025, 8:47 am

ദൂരദർശനിൽ സംപ്രേഷണം ചെയ്‌ത ജ്വാലയായ് സീരിയലിലെ കൊച്ചുത്രേസ്യ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് അനില ശ്രീകുമാർ. വിജയ് ടി.വിയിലെ സൂപ്പർഹിറ്റ് സീരിയൽ ‘സിറഗടിക്ക ആസൈ’യിലെ വിജയ എന്ന അമ്മകഥാപാത്രവും ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.

സിനിമയിൽ നിന്നാണ് അനില സീരിയലിലേക്ക് എത്തിയത്. എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത പരിണയം ആയിരുന്നു ആദ്യ സിനിമ. പിന്നീട് നിരവധി സിനിമകളിൽ അവർ അഭിനയിച്ചു.

മുപ്പത് വർഷങ്ങൾ കൊണ്ട് അറുപതിലധികം കഥാപാത്രങ്ങൾ നടി ചെയ്തിട്ടുണ്ട്. സീരിയൽ അഭിനയത്തിന് രണ്ടുതവണ വിജയ് ടി.വിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലെയും മറ്റ് ഭാഷകളിലെയും പ്രതിഫലത്തെക്കുറിച്ച് സംസാരിക്കുകയാണ് അനില.

മലയാളത്തേക്കാളും പ്രതിഫലം കിട്ടുന്നത് തമിഴിലും തെലുങ്കിലുമാണെന്നും ആര്‍ട്ടിസ്റ്റുകളോടുള്ള പരിഗണയിലും വ്യത്യാസമുണ്ടെന്നും അനില ശ്രീകുമാര്‍ പറയുന്നു.

ഇപ്പോള്‍ തന്റെ ആവശ്യങ്ങള്‍ തുറന്നുപറയാന്‍ പേടിയില്ലെനും എന്നാല്‍ പണ്ട് പേടിയായിരുന്നെന്നും അവര്‍ പറഞ്ഞു. നല്ല വേഷങ്ങള്‍ കിട്ടാതിരുന്നതുകൊണ്ടാണ് സിനിമയില്‍നിന്ന് വിട്ടുനിന്നതെന്നും ഷൂട്ടിന് തൊട്ടുമുമ്പ് തന്നെ മാറ്റിയവരുണ്ടെന്നും അനില പറയുന്നു. സിനിമാ-സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന വേര്‍തിരിവ് ഇപ്പോഴുമുണ്ടെന്ന് നടി കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അവര്‍.

‘മലയാളത്തെക്കാളും പ്രതിഫലം കിട്ടുന്നത് തമിഴിലും തെലുങ്കുവിലാണ്. ആര്‍ട്ടിസ്റ്റുകളെ പരിഗണിക്കുന്നതിലും വ്യത്യാസമുണ്ട്. ബഹുമാനവും ആദരവും നല്‍കും. ഷൂട്ടിങ് കൃത്യമായി നടക്കും. ഇപ്പോള്‍ എന്റെ ആവശ്യങ്ങള്‍ തുറന്നുപറയാന്‍ ഒരു മടിയുമില്ല. പണ്ട് പേടിയായിരുന്നു എല്ലാം പറയാന്‍.

നല്ല വേഷങ്ങള്‍ കിട്ടാതിരുന്നതുകൊണ്ടാണ് സിനിമയില്‍നിന്ന് വിട്ടുനിന്നത്. അഭിനയിക്കാന്‍ വിളിച്ചിട്ട് ഷൂട്ടിന് തൊട്ടുമുമ്പ് എന്നെ മാറ്റിയവരുണ്ട്. ഇപ്പോഴുമുണ്ട് സിനിമാ-സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന വേര്‍തിരിവ്,’ അനില ശ്രീകുമാര്‍ പറയുന്നു.

Content Highlight: Actress Anila Sreekumar talking about Difference bw Malayalam and Tamil Serial