മലയാളത്തിലെ യുവനടിമാരില്‍ ഇന്ന് ഏറ്റവും ശ്രദ്ധേയയായ താരമാണ് അനശ്വര രാജന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ എണ്ണം പറഞ്ഞ സിനിമകള്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ക്കാന്‍ അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്.
വ്യസന സമേതം ബന്ധുമിത്രാദികള്‍ എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.
സിനിമയെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ അനശ്വര. ഒപ്പം ആരാധകര്‍ക്കായുള്ള ഒരു ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി പറയുന്നുണ്ട്.
റിലേഷന്‍ഷിപ്പിനെയും ഹാപ്പിനെസിനേയും എങ്ങനെ കാണുന്നു എന്നും നിലവില്‍ സിംഗിളാണോ എന്ന ചോദ്യത്തിനുമാണ് താരം മറുപടി പറയുന്നത്.
‘ ഞാന്‍ കമ്മിറ്റഡ് ആണെന്ന് പറയുന്നേ മോശല്ലേ, എന്റെ അമ്മ ഇത് കാണും(ചിരി). അങ്ങനെ ഒന്നുമില്ല, ഞാന്‍ സിംഗിള്‍ ആണ് (ചിരി). കമ്മിറ്റഡ് ആണെന്നൊന്നും പറയേണ്ട.
റിലേഷന്‍ഷിപ്പിനെ കുറിച്ച് പറഞ്ഞാല്‍, ഇപ്പോള്‍ എനിക്ക് തോന്നുന്നത് എന്റെ കൈന്‍ഡ് ഓഫ് റിലേഷന്‍ഷിപ്പ്, ഒരു നല്ല പേഴ്‌സണ്‍, ഇമോഷണലി മെച്ച്വേര്‍ഡ് ആയി നില്‍ക്കുന്ന ഒരാള്‍ നമ്മുടെ കൂടെ ഉണ്ടെങ്കില്‍ അത് നമ്മുടെ പേഴ്‌സണല്‍ ലൈഫിനും പ്രൊഫഷണല്‍ ലൈഫിനുമൊക്കെ ഗുണം ചെയ്യുമെന്നാണ്.
നല്ല ഒരു വ്യക്തി, ഒരു നല്ല സുഹൃത്തായി നമുക്കൊപ്പം നില്‍ക്കുന്നത് നല്ലതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു പേഴ്‌സണലില്‍ ഉള്ള ഇമോഷണല്‍ മെച്യൂരിറ്റിയാണ് ഞാന്‍ നോക്കുന്നത്. അത് നമുക്ക് പെട്ടെന്ന് മനസിലാവില്ല.
അങ്ങനെ ഒരു പേഴ്‌സണ്‍ ലൈഫില്‍ നമ്മുടെ കൂടെ ഉള്ളത് നല്ലതാണെന്നേ ഞാന്‍ പറയുള്ളൂ. എത്ര സിംഗിള്‍ ലൈഫ് അടിപൊളി എന്ന് സിഗ്ന്മ മോഡില്‍ പറഞ്ഞാലും നമ്മുടെ കൂടെ, നമുക്ക് പ്രണയിക്കാനും ആ പ്രണയം തിരിച്ചുതരാനുമൊക്കെ ഒരാള്‍ കൂടെ ഉള്ളത് നല്ലതാണ്.
അങ്ങനെ നല്ലൊരു പേഴ്‌സണ്‍ നമ്മുടെ കൂടെ ഉണ്ടെങ്കില്‍ ഈ പറയുന്ന ഹാപ്പിനെസ് നമ്മുടെ കൂടെ താനെ വരും. അത് എന്‍ജോയ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളുമാണ് ഞാന്‍,’ അനശ്വര രാജന്‍ പറഞ്ഞു.
Content Highlight: Actress Anaswara Rajan about Relationship Status