അതായിരുന്നു എന്റെ ആദ്യത്തെ വണ്‍ സൈഡ് ലൗ; പക്ഷേ പുള്ളിക്ക് അത് അറിയില്ലായിരുന്നു: അനശ്വര
Entertainment
അതായിരുന്നു എന്റെ ആദ്യത്തെ വണ്‍ സൈഡ് ലൗ; പക്ഷേ പുള്ളിക്ക് അത് അറിയില്ലായിരുന്നു: അനശ്വര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th June 2025, 10:11 am

പ്രണയത്തെ കുറിച്ചും അഭിനയിച്ച സിനിമകളിലെ ഇഷ്ട പ്രണയ ജോഡികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി അനശ്വര രാജന്‍.

സ്‌കൂള്‍ കാലഘട്ടത്തില്‍ തോന്നിയ വണ്‍ സൈഡ് ലൗവിനെ കുറിച്ചുമൊക്കെ ക്ലബ്ബ് എഫ്.എമ്മിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ അനശ്വര സംസാരിക്കുന്നുണ്ട്.

‘ഞാന്‍ സ്‌കൂളില്‍ സ്‌പോര്‍ട്‌സിനൊക്കെ ഉണ്ടായിരുന്നു. ഏഴാം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്ത്. ഗേള്‍സ് സ്‌കൂളിലാണ് പഠിച്ചത്. തൊട്ടപ്പുറത്ത് ബോയ്‌സ് സ്‌കൂളുണ്ട്.

ഞങ്ങളുടെ ഗ്രൗണ്ട് ചെറുതാണ്. പ്രാക്ടീസിനായി ബോയ്‌സ് സ്‌കൂളിന്റെ ഗ്രൗണ്ടിലേക്ക് പോകും. അതിന്റെ തൊട്ടടുത്ത് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളാണ്.

അന്ന് ഞാന്‍ ഏഴാം ക്ലാസിലാണ്. ഞാനിങ്ങനെ വാം അപ്പൊക്കെ കഴിഞ്ഞ് ഇരിക്കുന്ന സമയത്ത് എന്റെ മുന്നിലൂടെ ഒരു ജാവലിന്‍ ത്രോ ഇങ്ങനെ പോവുകയാണ്.

ഞാന്‍ അതിങ്ങനെ നോക്കി, അതാരാണ് എറിഞ്ഞത് എന്നറിയാന്‍ നോക്കിയതാണ്. നോക്കുമ്പോള്‍ ഒരു പുള്ളി. ആ സ്‌കൂളില്‍ പഠിക്കുന്ന ഒരാളാണ്.

അന്ന് ഭയങ്കര ഭംഗിയായിരുന്നു പുള്ളിയെ കാണാന്‍. പിന്നെ വല്ലപ്പോഴും ഇടക്കിടെ കാണും. പുള്ളിക്ക് പക്ഷേ അറിയില്ലായിരുന്നു. വണ്‍ സൈഡായിരുന്നു (ചിരി),’ അനശ്വര പറഞ്ഞു.

പ്രേമിച്ച ശേഷം മനസിലാക്കണോ മനസിലാക്കി പ്രേമിക്കണോ എന്ന ചോദ്യത്തിന് മനസിലാക്കി പ്രേമിക്കണമെന്നായിരുന്നു അനശ്വരയുടെ മറുപടി.

അഭിനയിച്ച സിനിമകളിലെ ഇഷ്ടപ്പെട്ട പ്രണയജോഡി ഏതാണെന്ന ചോദ്യത്തിന് പ്രണയവിലാസത്തിലെ അനുശ്രീയുടേയും വിനോദിന്റേതുമാണെന്നായിരുന്നു അനശ്വരയുടെ മറുപടി.

സിനിമയില്‍ ഒരു വയലില്‍ വെച്ചാണ് അവരുടെ പ്രൊപ്പോസല്‍ സീന്‍. അതെനിക്ക് ഭയങ്കര ഇഷ്ടമാണ്. കാസര്‍ഗോഡ് വെച്ചാണ് ആ സീനൊക്കെ ചിത്രീകരിക്കുന്നത്.

അതുപോലെ ശരണ്യ-ദീപു കോമ്പോ. ആ കോമ്പോ ടോക്‌സിക് ആണെന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല,’ അനശ്വര പറയുന്നു.

വിപിന്‍ എസ് സംവിധാനം ചെയ്ത വ്യസന സമേതം ബന്ധുമിത്രാദികള്‍ ആണ് അനശ്വരയുടെ ഏറ്റവും പുതിയ ചിത്രം. അഞ്ജലി എന്ന കഥാപാത്രമായാണ് അനശ്വര ചിത്രത്തില്‍ എത്തുന്നത്. അഞ്ജലിയെ പ്രണയിക്കുന്ന സുഹൈല്‍ എന്ന കഥാപാത്രമായി സിജു സണ്ണിയാണ് എത്തുന്നത്.

Content Highlight: Actress Anaswara Rajan About Her First Oneside Love