ടെലിവിഷന്‍ ഷോയില്‍ അവതാരകയായി മലയാളികള്‍ക്ക് സുപരിചിയായ വ്യക്തിയാണ് അഖില. കാര്യസ്ഥന്‍, തേജാ ഭായ് ആന്‍ഡ് ഫാമിലി എന്നീ രണ്ട് സിനിമകളിലൂടെത്തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അഭിനേത്രിയായി അഖില മാറി. എന്നാല്‍ തേജാ ഭായ് ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിന് ശേഷം അഖിലയെ മറ്റ് സിനിമകളില്‍ കണ്ടില്ലായിരുന്നു. ഇപ്പോള്‍ അതേ കുറിച്ച് സംസാരിക്കുകയാണ് നടിയും നര്‍ത്തകിയുമായ അഖില.
താന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നുവെന്നും സമൂഹ മാധ്യമത്തില്‍ ആക്റ്റീവ് അല്ലാതിരുന്നതുകൊണ്ടാകാം താന്‍ എവിടെയെന്ന ചോദ്യം വന്നതെന്നും അഖില പറയുന്നു. ഇപ്പോള്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആണെന്നും അഖില പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഖില.
ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഉണ്ടെങ്കില്‍ മാത്രമേ നിലനില്‍പ്പുള്ളൂ. അങ്ങനൊരു കാലഘട്ടത്തില്‍ ജീവിക്കുന്നതിനാലാകണം സോഷ്യല്‍ മീഡിയ പ്രസന്‍സ് ഇല്ലെങ്കില്‍ എവിടെപ്പോയി എന്നാണ് എല്ലാവരും ചോദിക്കുന്നത്.
ആദ്യ ചിത്രങ്ങള്‍ക്ക് ശേഷം സിനിമ എന്തുകൊണ്ട് ചെയ്തില്ല എന്നതിന് പല കാരണങ്ങളുണ്ട്. നമ്മുടെ താത്പര്യങ്ങളും കംഫര്‍ട്ടും ഉണ്ട്. അങ്ങനെ പല ഘടകങ്ങള്‍ ഒത്തുവന്നാല്‍ സംഭവിക്കുന്നതാണ് സിനിമ. സിനിമ കഴിഞ്ഞും ഞാന്‍ ആക്ടീവായിരുന്നു. ഒരുപാട് ഷോകള്‍ ചെയ്തിരുന്നു. പക്ഷെ പിന്നീട് ഒരുകാലത്ത് വന്ന വാര്‍ത്തകള്‍ കാരണം ആളുകളുടെ മനസില്‍ അങ്ങനൊരു ചിത്രമുണ്ടായി.
തേജാ ഭായ് ആന്റ് ഫാമിലി കഴിഞ്ഞ് ഈ കുട്ടിയെ എവിടേയും കണ്ടിട്ടേയില്ല എന്നൊരു ചിത്രം വന്നു. അതു കഴിഞ്ഞും ഒരുപാട് ഷോകളൊക്കെ ചെയ്തിരുന്നു. പിന്നീട് അഞ്ചര വര്‍ഷം മുംബൈയിലായിരുന്നു. അപ്പോഴും കലാപരമായ എന്റെ ജീവിതം തുടര്‍ന്നു കൊണ്ടിരുന്നു,’ അഖില പറയുന്നു.