വീടിന്റെ ആധാരം തിരികെ തരുന്നില്ല; നടന്‍ ജീവയുടെ പിതാവിനെതിരെ പരാതിയുമായി നടന്‍ വിശാല്‍
tamil cinema
വീടിന്റെ ആധാരം തിരികെ തരുന്നില്ല; നടന്‍ ജീവയുടെ പിതാവിനെതിരെ പരാതിയുമായി നടന്‍ വിശാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th June 2021, 10:40 pm

ചെന്നൈ: കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം തിരികെ നല്‍കുന്നില്ലെന്ന് പരാതിയുമായി നടന്‍ വിശാല്‍. നടന്‍ ജീവയുടെ പിതാവും നിര്‍മ്മാതാവുമായ ആര്‍.ബി. ചൗധരിക്കെതിരെയാണ് വിശാല്‍ പരാതി നല്‍കിയിരിക്കുന്നത്.

കടം വാങ്ങിയ പണം തിരിച്ചു നല്‍കിയിട്ടും ഈടായി നല്‍കിയ രേഖകള്‍ തിരിച്ചു നല്‍കുന്നില്ലെന്നുമാണ് വിശാല്‍ പരാതിയില്‍ പറയുന്നത്.

വിശാല്‍ നായകനായി എത്തിയ ഇരുമ്പു തിരൈ എന്ന സിനിമക്കായി ചൗധരിയില്‍ നിന്ന് പണം കടംവാങ്ങിയിരുന്നു.

സ്വന്തം വീടായിരുന്നു കടം വാങ്ങുന്നതിനുള്ള ഈടായി നല്‍കിയിരുന്നത്. എന്നാല്‍ പണം പൂര്‍ണമായും തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരവും രേഖകളും തിരികെ നല്‍കുന്നില്ലെന്നാണ് വിശാലിന്റെ പരാതി.

താന്‍ രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ അവ കാണാനില്ലെന്നായിരുന്നു മറുപടിയെന്നാണ് വിശാല്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ടി നഗര്‍ പൊലീസ് കമ്മീഷണര്‍ക്കാണ് വിശാല്‍ പരാതി നല്‍കിയിരിക്കുന്നത്.

പരാതിയില്‍ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

Actor Vishal files complaint against Jeeva’s father RB Choudary