ഡയറ്റ് എന്ന കണ്‍സെപ്റ്റില്‍ തനിക്ക് വിശ്വാസമില്ലെന്ന് പറയുന്ന വിജയ് സേതുപതിയുടെ ഒരു വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമാകുന്നുണ്ട്. ഡയറ്റില്‍ വിശ്വാസിക്കുന്നില്ലെന്നും ടേസ്റ്റിയായിട്ടുള്ള ഭക്ഷണം കഴിക്കാന്‍ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നുമാണ് വീഡിയോയില്‍ വിജയ് സേതുപതി പറയുന്നത്.
രുചിയുള്ള ഭക്ഷണം കഴിച്ചിട്ടില്ലെങ്കില്‍ ജീവിതത്തിന് ടേസ്റ്റ് ഇല്ലാതെയാകുമെന്നാണ് താന്‍ വിശ്വാസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജയ് സേതുപതിയുടെ ആരാധകരുടെ ഗ്രൂപ്പുകളിലാണ് വീഡിയോ പ്രചരിക്കുന്നത്.
”ഡയറ്റ് എന്ന കണ്‍സെപ്റ്റിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ടേസ്റ്റിയായിട്ടുള്ള ഭക്ഷണം കഴിക്കാന്‍ എനിക്ക് ഇഷ്ടമാണ്. ടേസ്റ്റിയായിട്ടുള്ള ഭക്ഷണം കഴിച്ചില്ലെങ്കില്‍ ജീവിതത്തിന് ടേസ്റ്റില്ലാതെയാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ടേസ്റ്റിയായിട്ടുള്ള ഭക്ഷണം കഴിക്കാന്‍ എനിക്ക് ഇഷ്ടമാണ്,” വിജയ് സേതുപതി പറഞ്ഞു.
ഇതുപോലെ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച എഡ്യുക്കേഷന്‍ കോണ്‍ക്ലേവില്‍ സംസാരിക്കുന്ന താരത്തിന്റെ മറ്റൊരു വീഡിയോയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. താന്‍ പ്രൊഡ്യൂസ് ചെയ്ത് അഭിനയിച്ച ഓറഞ്ച് മിട്ടായി എന്ന ചിത്രം പരാജയപ്പെട്ടതിനെക്കുറിച്ചാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്.
”ഞാന്‍ പ്രൊഡ്യൂസ് ചെയ്ത് അഭിനയിച്ച ചിത്രമായിരുന്നു ഓറഞ്ച് മിട്ടായി. അത് റിലീസായ സമയത്ത് എന്റെ വീട്ടുകാര് പോലും പറഞ്ഞത് പടം ഭയങ്കര ബോറിങ്ങാണെന്നാണ്. ആ പടം തിയേറ്ററില്‍ പരാജയപ്പെട്ടു.
അതിന് വര്‍ഷങ്ങള്‍ക്കഴിഞ്ഞ് ഇപ്പോ യൂട്യൂബ് ചാനലില്‍ ഇട്ടതിന് ശേഷം ധാരാളം ആളുകള്‍ ആ സിനിമയെ പ്രശംസിച്ച് കമന്റിടുന്നുണ്ട്. ഇതാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്,’ വിജയ് സേതുപതി പറഞ്ഞു.
content highlight: actor vijay sethupathi about diet concept