നടന്‍ തിലകന്റെ മകന്‍ തൃപ്പൂണ്ണിത്തുറ നഗരസഭയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി
Local body Election 2020
നടന്‍ തിലകന്റെ മകന്‍ തൃപ്പൂണ്ണിത്തുറ നഗരസഭയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി
ന്യൂസ് ഡെസ്‌ക്
Tuesday, 24th November 2020, 4:19 pm

എറണാകുളം: നടന്‍ തിലകന്റെ മകന്‍ ഷിബു തിലകന്‍ തൃപ്പൂണ്ണിത്തുറ നഗരസഭയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി. നഗരസഭയിലെ 25ാം വാര്‍ഡില്‍ നിന്നാണ് ഷിബു മത്സരിക്കുന്നത്. എല്‍.ഡി.എഫ് സ്വതന്ത്രനായ ബെന്നിയും യു.ഡി.എഫ് കൗണ്‍സിലറായിരുന്ന സുകുമാരനുമാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍.

തിലകന്റെ നാടകട്രൂപ്പില്‍ സജീവമായിരുന്ന ഷിബു, യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ഗുണ്ട, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങി ചില ചിത്രങ്ങളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

1996 മുതല്‍ ബി.ജെ.പി പ്രവര്‍ത്തകനാണ് ഷിബു. നിലവില്‍ 11 സീറ്റുകളാണ് തൃപ്പുണ്ണിത്തുറ നഗരസഭയില്‍ ബി.ജെ.പിക്കുള്ളത്. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിലാണ് ഷിബു തിലകന്‍ മത്സരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Actor Thilakan’s son is a BJP candidate in the Tripunithura Municipal Corporation